Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പ്രതിഷേധം രേഖപ്പെടുത്തി   ****    രാസബന്ധം (കഥ)   ****    ട്രം‌പ് ഭരണഘടനയ്ക്ക് ഭീഷണിയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസിഡന്റ്: മുന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്   ****    ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 479 ജീവനക്കാര്‍ക്ക് കോവിഡ്-19   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****   

പമ്പയുടെ മാതൃദിനാഘോഷവും കുടുംബ സംഗമവും വര്‍ണ്ണാഭമായി

May 14, 2018 , ജോര്‍ജ്ജ് ഓലിക്കല്‍

PAMPA 1ഫിലാഡല്‍ഫിയ: അമ്മമാരെ ആദരിക്കാന്‍ പമ്പമലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ പമ്പയുടെ അംഗങ്ങളും അഭ്യൂദയകാംഷികളും സംഘടനാ പ്രതിനിധികളുമായി നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞ പതിനേഴു വര്‍ഷമായി പമ്പ തുടര്‍ന്നുപോരുന്ന മാതൃദിനാഘോഷവും വാര്‍ഷിക കുടുംബ സംഗമവും ഈ വര്‍ഷം മെയ് 12 ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലെ അതിഥി റെസ്റ്റോറന്‍റിലാണ് സംഘടിപ്പിച്ചത്.

പമ്പ പ്രസിഡന്റ് ജോര്‍ജ് ഓലിക്കലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ ഫൊക്കാന പ്രസിഡന്‍റ് തമ്പി ചാക്കോ മുഖ്യാതിഥിയായിരുന്നു. യു.എസ് കോണ്‍ഗ്രസ് സ്ഥാനാത്ഥി ഷൈര ഗുഡ്മാന്‍, ഫൊക്കാന വിമന്‍സ് ഫോറം നാഷണല്‍ ചെയര്‍പേഴ്സണ്‍ ലീല മാരേട്ട്, ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്, എന്നിവരോടൊപ്പം വിവിധ സംഘടനകളെ പ്രധിനിധികരിച്ച്സുജ ജോസ് (മഞ്ച്) ന്യൂജേഴ്സി, സുരേഷ് നായര്‍ (ഫ്രന്റ്സ് ഓഫ് റാന്നി), ജോര്‍ജ്ജ് നടവയല്‍ (പിയാനോ), മുരളി ജെ നായര്‍ (ലാന), ഷാജു സാമുവല്‍ (കേരള സമാജം ന്യൂയോര്‍ക്ക്), പി.കെ സോമരാന്‍ (എസ്.എന്‍.ഡി.പി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അമ്മമാരെ അനുമോദിച്ചുകൊണ്ട് പമ്പ യൂത്ത് പ്രതിനിധി ഹന്നാ ജേക്കബ് മാതൃദിനസന്ദേശം നല്‍കി. അമ്മമാര്‍ കുട്ടികളുടെ ജീവിതത്തിലും സ്വഭാവ രൂപീകരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊണ്ട് സംസാരിച്ച ഹന്നാ ജേക്കബ് അമ്മമാരെ ഒരു ദിവസം മാത്രം സ്നേഹിച്ചാലും ആദരിച്ചാലും പോരാ ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും അമ്മമാര്‍ക്ക് സ്നേഹവും കരുതലും നല്‍കണമെന്നും പറഞ്ഞു.

ഫാദര്‍ ഫിലിപ്പ് മോയില്‍സിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പമ്പ ന്യൂസ് ലെറ്ററിന്റെ പ്രകാശനം ലീല മാരേട്ട് നിര്‍വ്വഹിച്ചു . ആദ്യ കോപ്പി യു.എസ് കോണ്‍‌ഗ്രസ് സ്ഥാനാര്‍ത്ഥി ഷൈര ഗുഡ്മാന് നല്‍കി.

പമ്പ യൂത്ത് അവാര്‍ഡിന് ആഷ്‌ലി ഓലിക്കല്‍ അര്‍ഹയായി. പമ്പയിലെ യൂത്തിനെ എകോപിപ്പിക്കുന്നതിനും, കഴിഞ്ഞ അഞ്ചു വര്‍ഷമായി പമ്പ ഫൊക്കാന സ്പെല്ലിംഗ് ബീ കോഓര്‍ഡിനേറ്റു ചെയ്യുന്നതിനുമാണ് അവാര്‍ഡ് നല്‍കിയത്.

പമ്പ 2020 ഡ്രീം പ്രൊജക്റ്റ് അലക്സ് തോമസ് അവതരിപ്പിച്ചു. പമ്പയ്ക്ക് 2020 ആകുമ്പോഴെയ്ക്കും കൂടുതല്‍ സൗകര്യമുള്ള കമ്മ്യൂണിറ്റി സെന്‍റര്‍ എന്നതാണ് ഡ്രീം പ്രൊജക്റ്റ് എന്ന് അലക്സ് തോമസ് പറഞ്ഞു.

പമ്പ വിമന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍ അനിത ജോര്‍ജ് പൊതുയോഗം നിയന്ത്രിച്ചു. വൈസ് പ്രസിഡന്‍റ് മോഡി ജേക്കബ്ബ് സ്വാഗതവും, ജോണ്‍ പണിക്കര്‍ നന്ദിപ്രകാശനവും നടത്തി. ജേക്കബ് കോര, സുമോദ് നെല്ലിക്കാല, ജൂലി ജേക്കബ്, ഫീലിപ്പോസ് ചെറിയാന്‍, സുധ കര്‍ത്ത എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

അമ്മമാരെ അനുമോദിച്ചുകൊണ്ടും, ആദരിച്ചു കൊണ്ടും പൂച്ചെണ്ടുകള്‍ നല്‍കിയതോടൊപ്പം അവര്‍ക്കായി വിവിധ ഗെയിംമുകള്‍ അനിത ജോര്‍ജ്ജും ആഷ്‌ലി ഓലിക്കലും ചേര്‍ന്ന് സംഘടിപ്പിച്ച്‌ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക് പ്രസാദ് ബേബിയും ജോര്‍ജ്ജ് നടവയലും നേതൃത്വം നല്‍കി. അമ്മന്മാര്‍ക്കായി പ്രത്യേകമായി ഒരുക്കിയ അത്താഴവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

PAMPA _12 PAMPA 2 PAMPA 3 PAMPA 6 PAMPA 7 PAMPA 9 PAMPA 10 PAMPA 14 PAMPA 015 PAMPA 17 PAMPA 18 PAMPA 19 PAMPA 20 PAMPA Gmo

PAMPA 5 PAMPA00


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top