Flash News
പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്   ****    ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം   ****    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ   ****    ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി   ****    ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്   ****   

ദേശീയ ചലച്ചിത്ര പുരസ്ക്കാരം വിവാദമാക്കിയ വാര്‍ത്താ വിതാണ മന്ത്രി സ്മൃതി ഇറാനിയുടെ കസേര തെറിച്ചു

May 15, 2018

SMRITHI-IRANI

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ വീണ്ടും പുനസംഘചിപ്പിച്ചു. വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയെ തല്‍സ്ഥാനത്തുനിന്നു നീക്കി. ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വകുപ്പ് നീക്കിയതെന്നാണ് സൂചന. രാജ്യവര്‍ധന്‍ സിങ് റത്തോഡാണു പുതിയ വാര്‍ത്താവിതരണ മന്ത്രി. ഇതോടെ സ്മൃതി ഇറാനിക്ക് ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ ചുമതല മാത്രമേയുണ്ടാകൂ.

റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനാണു ധനവകുപ്പിന്റെ അധികച്ചുമതല. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്നു വിശ്രമത്തിലാണ്. അദ്ദേഹം പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു വരുന്നതുവരെ ഗോയല്‍ ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കും.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രിയായി എസ്.എസ്. അലുവാലിയയെയും നിയമിച്ചു. ഡ്രിങ്കിങ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മന്ത്രാലയത്തിന്റെ സഹമന്ത്രിസ്ഥാനവും അലുവാലിയയ്ക്കുണ്ടായിരുന്നു. ഇതിപ്പോള്‍ എടുത്തുമാറ്റിയാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ ചുമതലയില്‍നിന്ന് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെയും നീക്കി. ഇതോടെ കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ മാത്രം ചുമതലയേ ഉള്ളൂ.

ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണത്തിലുണ്ടായ വിവാദത്തില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദും കേന്ദ്രസര്‍ക്കാരിനെ അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതും രണ്ടാം തവണയാണ് ഇറാനിയെ ഒരു മന്ത്രാലയത്തില്‍നിന്നു മറ്റൊരു മന്ത്രാലയത്തിലേക്കു മാറ്റുന്നത്. ആദ്യം മാനവ വിഭവശേഷി മന്ത്രിയായാണ് സ്മൃതി ഇറാനി മന്ത്രിസഭയില്‍ എത്തുന്നത്. എന്നാല്‍, അവരുടെ ബിരുദം സംബന്ധിച്ച് വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ ചുമതലയില്‍ നിന്ന് മാറ്റി ആദ്യ മന്ത്രിസഭാ പുനഃസംഘടനയെ തുടര്‍ന്ന് ടെക്‌സ്‌റ്റൈല്‍സും വാര്‍ത്താ വിതരണവും നല്‍കുകയായിരുന്നു. പ്രകാശ് ജാവഡേക്കറാണ് പകരം ചുമതലയേറ്റെടുത്തത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top