Flash News
വിദേശ പര്യടനം നടത്തുന്ന കേരള എം‌എല്‍‌എമാര്‍ക്ക് മൂക്കു കയറിട്ട് കേന്ദ്രം; മുന്‍‌കൂര്‍ അനുമതിയില്ലാതെ എം‌എല്‍‌എമാര്‍ വിദേശ യാത്ര ചെയ്യരുതെന്ന്   ****    മധുവിധു ലഹരിയില്‍ മദ്യം അകത്താക്കിയപ്പോള്‍ ദമ്പതികള്‍ ഹോട്ടല്‍ തന്നെ വിലയ്ക്കു വാങ്ങി   ****    ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍‌കുട്ടിയെ കാണാനെത്തിയ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി; പന്ത്രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ തന്ത്രപൂര്‍‌വ്വം പോലീസ് കുടുക്കി   ****    മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****   

കര്‍ണ്ണാടകയില്‍ താമര വിരിയുന്നു; കോണ്‍ഗ്രസ് തകരുന്നു

May 15, 2018

ffff-1ബംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി. കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് തകർന്നടിഞ്ഞു. നില മെച്ചപ്പെടുത്തി ജെഡിഎസ് മൂന്നാമതുണ്ട്.

222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്. ബിജെപി 120 കോണ്‍ഗ്രസ് 60 ജെഡിഎസ് 40 മറ്റുള്ളവര്‍ 2 എന്ന നിലയിലാണ് ലീഡ്.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസിനായിരുന്നു. പിന്നീട് ലീഡ് നില മാറിമറിഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ജെഡിഎസിന്റെ പിന്തുണ തേടിയിരുന്നു. ആദ്യ ഘട്ട ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് പിന്നാലെ ബിജെപി നേതാക്കളും എച്ച്.ഡി.ദേവഗൗഡയുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.

224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതോടെ അധികാരം നിലനിര്‍ത്താമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അധികാരം തിരിച്ചു പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. ത്രിശങ്കുസഭയാണെങ്കില്‍ കര്‍ണാടക ആര് ഭരിക്കണമെന്ന് ജെഡിഎസ് തീരുമാനിക്കും. എക്സിറ്റ് പോളുകളും ത്രിശങ്കുസഭയാണ് പ്രവചിച്ചത്.

ശിക്കാരിപുരയില്‍ യെദ്യൂരപ്പയ്ക്ക് ജയം

yedyurappa (1)ബംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിക്കാരിപുര മണ്ഡലത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെദ്യൂരപ്പ വിജയിച്ചു. കോണ്‍ഗ്രസിന്റെ ജെ.ബി.മലതേഷിനെയാണ് യെദ്യൂരപ്പ പരാജയപ്പെടുത്തിയത്. 9,857 വോട്ടുകള്‍ക്കാണ് യെദ്യൂരപ്പയുടെ നേട്ടം.

അതേസമയം ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു. ജെഡിഎസിന്റെ ജി.ഡി ദേവഗൗഡയ്ക്കാണ് ഇവിടെ വിജയം. ഇവിടെ ബിജെപിക്ക് ആകെ കിട്ടിയത് 2159 വോട്ട് മാത്രമാണ്. ബിജെപി വോട്ടുകള്‍ ഒന്നാകെ ജെഡിഎസിലേക്ക് പോയതാണ് ചാമുണ്ഡേശ്വരിയില്‍ പ്രതിഫലിച്ചത്.

ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തോല്‍വി

sidharamayyaകര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തോല്‍വി. ജെഡിഎസിന്റെ ജി.ഡി ദേവഗൗഡയ്ക്കാണ് ഇവിടെ വിജയം. ഇവിടെ ബിജെപിക്ക് ആകെ കിട്ടിയത് 2159 വോട്ട് മാത്രമാണ്.  ബിജെപി വോട്ടുകള്‍ ഒന്നാകെ ജെഡിഎസിലേക്ക് പോയതാണ് ചാമുണ്ഡേശ്വരിയില്‍ പ്രതിഫലിച്ചത്.

ചാമുണ്ഡേശ്വരിയില്‍ അപകടം മണത്ത സിദ്ധരാമയ്യ ബദാമിയിലും മത്സരിച്ചിരുന്നു. നേരിയ ലീഡാണ് ബദാമിയില്‍ സിദ്ധരാമയ്യയ്ക്കുള്ളത്.

ഇവിടെ റെഡ്ഡി സഹോദരന്മാരുടെ ഉറ്റ മിത്രം ശ്രീരാമുലുവാണ് ബിജെപി സ്ഥാനാര്‍ഥി. ലീഡ് നില മാറിമറിയുന്ന ബദാമിയിലെ ജനവിധി സസ്‌പെന്‍സിലേക്ക് നീങ്ങുകയാണ്.

ശിക്കാരിപ്പുരയില്‍ യെദ്യൂരപ്പയ്ക്ക് ജയം. ബിജെപി 113 കോണ്‍ഗ്രസ് 62 ജെഡിഎസ് 44 മറ്റുള്ളവര്‍ 2 ലീഡ് ചെയ്യുന്നു

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top