Flash News
പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്   ****    ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം   ****    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ   ****    ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി   ****    ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്   ****   

കാവേരി നദീജല തര്‍ക്കം പരിഹരിക്കാന്‍ കമല്‍‌ഹാസന്‍ സര്‍‌വ്വ കക്ഷി യോഗം വിളിച്ചു; സ്റ്റാലിനും രജനികാന്തും പങ്കെടുക്കുമെന്ന്

May 15, 2018

kamalhassanചെന്നൈ: കമല്‍ഹാസന്‍ ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിനുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തി. കാവേരി വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം 19ന് ചേരുന്ന സര്‍വകക്ഷിയോഗത്തിലേക്ക് സ്റ്റാലിനെ ക്ഷണിക്കുന്നതിനായാണ് കമല്‍ഹാസന്‍ എത്തിയത്. ഇതിന് പുറമെ രജനികാന്തിനെ ടെലിഫോണിലൂടെയും യോഗത്തിലേക്ക് ക്ഷണിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനെയും എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരനെയും യോഗത്തിലേക്ക് ക്ഷണിക്കും.

അടുത്തിടെയാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. കഴിഞ്ഞ മാസം കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കമല്‍ഹാസന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്ത് നല്‍കിയിരുന്നു.

കര്‍ണാടകയ്ക്ക് ലഭിച്ചിരുന്ന 270 ടിഎംസി അടി ജലത്തിന് പുറമെ ബംഗലൂരു നഗരത്തിന്റെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് 14.75 ടിഎംസി അടി ജലം കൂടി നല്‍കാന്‍ കഴിഞ്ഞ ഫെബ്രുവരി 16ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തമിഴ്‌നാടിന്റെ ജലവിഹിതം കുറയ്ക്കുകയും ചെയ്തു. ഈ ഉത്തരവ് തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധ സമരങ്ങള്‍ക്കാണ് വഴിതെളിച്ചത്. ആറ് ആഴ്ചക്കുള്ളില്‍ തര്‍ക്കപരിഹാരത്തിനായി കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി രൂപീകരിക്കാനും കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നതാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top