Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 5 ഞായറാഴ്ച

May 15, 2018

getPhotoഷിക്കാഗോ: അമേരിക്കയിലെ ആദ്യകാല മലയാളി പ്രസ്ഥാനമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018 – 2020 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 5 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ മൗണ്ട്‌ പ്രോസ്‌പെക്ടറിലുള്ള സിഎംഎ ഹാളില്‍ വെച്ച് നടത്തപ്പെടും. മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ കൂടിയ ജനറല്‍ ബോഡി യോഗമാണ് തെരഞ്ഞെടുപ്പിന് ആവശ്യമായ നടപടികള്‍ തീരുമാനിച്ചത്. ഇലക്ഷന്‍ കമ്മിറ്റിയിലേക്ക് മുന്‍ പ്രസിഡന്റ്മാരായ ജോസഫ് നെല്ലുവേലില്‍ (ചെയര്‍മാന്‍) 847 334 0456, പി.ഒ. ഫിലിപ്പ് 630 660 0689, ജോയി വാച്ചാച്ചിറ 630 731 6649 എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ്, ജോയിന്റ്‌ സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളും വനിതാപ്രതിനിധികള്‍ 2 , സീനിയര്‍സ് (60 വയസും അതിനു മുകളിലും) – 1 , യൂത്ത് (18 മുതല്‍ 30 വയസ്സുവരെ) 1 എന്നിവരുള്‍പ്പെടെ 17 ബോര്‍ഡ് അംഗങ്ങളുള്‍പ്പെടുന്ന 23 അംഗ ഡയറക്ടര്‍ ബോര്‍ഡിനെ തെരഞ്ഞെടുക്കുവാനാണ് ഇലക്ഷ നടത്തുന്നത്. 2017 ജനുവരി ഒന്നിനു മുമ്പ്‌ സി.എം.എയില്‍ അംഗങ്ങളായവര്‍ക്ക് ബോര്‍ഡ് അംഗമായി മത്സരിക്കാവുന്നതാണ്.

എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവര്‍ ഒരു പ്രാവശ്യമെങ്കിലും ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നവരായിരിക്കണം. 2018 ജനുവരി 31നുമുമ്പ് ഈ സംഘടനയില്‍ അംഗങ്ങളായവര്‍ക്കെല്ലാം വോട്ടവകാശം ഉണ്ടായിരിക്കും.

തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും, നോമിനേഷന്‍ ഫോറവും www.chicagomalayaleeassociation.org-ല്‍ നിന്നും മെയ് 20 മുതല്‍ ലഭിക്കുന്നതാണ്. നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2018 ജൂണ്‍ 19 ആണ്. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കാന്‍ അര്‍ഹരായവരുടെ പേരുകള്‍ ജൂണ്‍ 20 വൈകുന്നേരം തന്നെ പ്രസിദ്ധപ്പെടുത്തും . നോമിനേഷനുകള്‍ പിന്‍വലിക്കാവുന്ന അവസാന തീയതി 2018 ജൂണ്‍2 7. മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് 2018 ജൂലൈ 1. തിരഞ്ഞെടുപ്പ് 2018 ഓഗസ്റ്റ് 5 ഞായഴാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 9 മണിവരെ മൗണ്ട്‌ പ്രോസ്‌പെക്ടസിലുള്ള സി.എം.എഹാളില്‍ (834 E Road Rd, Suite 13, Mt Prospect, IL 60056) വച്ച്‌ നടത്തുന്നതും ഉടന്‍ തന്നെ വോട്ടെണ്ണല്‍ നടത്തി ഫലം പ്രഖ്യാപിക്കുന്നതുമായിരിക്കും.

നോമിനേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് നെല്ലുവേലില്‍ 847 334 0456 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

സംഘടനയുടെ ഭരണഘടന അനുസരിച്ച്‌ നോമിനേഷന്‍ ഫോമിനൊപ്പം സമര്‍പ്പിക്കുന്ന നോമിനേഷന്‍ ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.

സംഘടനാ തെരഞ്ഞെടുപ്പുമായി എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം അധ്യക്ഷത വഹിച്ച ജനറല്‍ ബോഡി യോഗത്തില്‍ സെക്രട്ടറി ജിമ്മി കണിയാലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ കണക്കു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. വൈസ് പ്രസിഡന്റ്‌ ജോണ്‍സന്‍ കണ്ണൂക്കാടന്‍ കൃതജ്ഞത പറഞ്ഞു. വളരെയധികം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തിനു ജിതേഷ് ചുങ്കത്, ഷാബു മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജിമ്മി കണിയാലി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top