Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

മല്ലപ്പള്ളി സംഗമം പിക്നിക് മെയ് 19 ശനിയാഴ്ച

May 16, 2018 , ജീമോന്‍ റാന്നി

MALLAPPALLYഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലുമായി നിവസിക്കുന്ന മല്ലപ്പള്ളിക്കാരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്‍ഷത്തെ പിക്‌നിക് മെയ് 19 ശനിയാഴ്ച രാവിലെ 9 മുതല്‍ 3 മണി വരെ നടത്തപെടുന്നതാണ്. പ്രകൃതിരമണീയത നിറഞ്ഞു നില്‍ക്കുന്ന ഓയിസ്റ്റര്‍ ക്രീക്ക് പാര്‍ക്കില്‍ (Oyster Creek Park, 4033, Hwy 6, Sugar Land, TX 77478) വെച്ച് നടത്തപെടുന്ന പിക്നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ റെസ്‌ലി മാത്യു അറിയിച്ചു.

കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ പങ്കെടുക്കാവുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ തരം മത്സരങ്ങളും രുചികരമായ ഭക്ഷണവും പിക്‌നികിനെ വേറിട്ടതാക്കും. മത്സര വിജയികള്‍ക്ക് നിരവധി സമ്മാനങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നു പ്രസിഡണ്ട് ചാക്കോ നൈനാന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 832-661-7555

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top