Flash News
പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്   ****    ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം   ****    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ   ****    ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി   ****    ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്   ****   

ഡോ.ഇസിജി സുദര്‍ശനന്റെ നിര്യാണത്തില്‍ കോട്ടയം അസോസിയേഷന്‍ അനുശോചിച്ചു.

May 15, 2018 , ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ

ECG Sudarshan news pictureഫിലഡല്‍ഫിയ: ലോക മലയാളികളുടെ അഭിമാനവും പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനുമായ പത്മഭൂഷണ്‍ ഡോ.ഇസിജി സുദര്‍ശനന്റെ വേര്‍പാടില്‍ കോട്ടയം അസോസിയേഷന്റെ പ്രത്യേക യോഗം ജോബി ജോര്‍ജ്ജിന്റെ(പ്രസിഡന്റ്) അദ്ധ്യക്ഷതയില്‍ കൂടി അനുശോചന പ്രമേയം അവതരിപ്പിക്കുകയുണ്ടായി.

പ്രവാസ ജീവിതത്തില്‍ നാടിനു മുതല്‍ കൂട്ടായിട്ടുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകളിലൂടെ നടത്തുകയും കൂടാതെ ശാസ്ത്രലോകത്തിലെ തന്റെ നേട്ടങ്ങള്‍ തലമുറകള്‍ക്ക് പ്രയോജപ്പെടുമെന്നതിന് കാരണമാകുകയുമായി.

കോട്ടയം സ്വദേശിയും പാക്കില്‍ എണ്ണക്കല്‍ കുടുംബാംഗവുമായ ഡോ. എണ്ണക്കല്‍ ചാണ്ടി ജോര്‍ജ്ജ് സുദര്‍ശനന്‍ ശാസ്ത്രലോകത്തിനു നല്‍കിയ വലിയ സംഭവാനകളെ മാനിച്ച് നോബല്‍ സമ്മാനത്തിന് അടുത്തെത്തുകയുണ്ടായി എന്നും അദ്ദേഹത്തിന്റെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളോടൊപ്പം കോട്ടയം അസോസിയേഷനും പങ്കുചേരുന്നതായി പത്രകുറിപ്പില്‍ അറിയിക്കുകയുണ്ടായി.

തദവസരത്തില്‍ കൂടിയ അനുശോചനയോഗത്തില്‍ ശാസ്ത്രലോകത്തിനു തീരാനഷ്ടമായി അദ്ദേഹത്തിന്റെ വേര്‍പാട് എന്ന് കമ്മറ്റി അംഗങ്ങള്‍ പറയുകയുണ്ടായി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top