Flash News

രേഖ നായര്‍ക്ക് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ പരിപൂര്‍ണ്ണ പിന്തുണ: വര്‍ഗീസ് ചുങ്കത്തില്‍

May 16, 2018 , അജിത് എബ്രഹാം കൊച്ചുകുടിയില്‍

2H4A9815ന്യൂയോര്‍ക്ക്: കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്റെ അകത്തളത്തിലും തിരുമുറ്റത്തും പിച്ച വെച്ച് വളര്‍ന്ന് ഫോമയുടെ 2018 -2020 കാലഘട്ടത്തിലെ ജോയിന്റ് സെക്രട്ടറി എന്ന സ്ഥാനത്തേക്ക് മത്സരിക്കുന്ന രേഖ നായര്‍ക്ക് കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ആഹ്ലാദപൂര്‍‌വ്വം പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ശ്രേഷ്ഠവും നിസ്വാര്‍ത്ഥവുമായ സേവനം കാഴ്ച വെയ്ക്കുവാന്‍ രേഖാ നായര്‍ക്ക് കഴിയുമെന്ന് സംഘടന വിലയിരുത്തി.

2H4A9770യുവജന പ്രസ്ഥാനങ്ങളുടെ സംഘാടക, യൂത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നീ വിവിധ തലങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ചിട്ടുള്ള രേഖ, ഒരു നല്ല വാഗ്മിയും നൃത്താധ്യാപികയുമാണ്. പൈത്രിക സംസ്കാരവും മലയാള ഭാഷയും, വേഷവും നേതൃത്വപാടവവും, തനതായ വ്യക്തിത്വവും രേഖയെ വ്യത്യസ്തയാക്കുന്നു.

പിന്നിട്ട രണ്ട് വര്‍ഷങ്ങളില്‍ വനിതാ വിഭാഗം സെക്രട്ടറി എന്ന നിലയില്‍ നേതൃനിരയോടു ചേര്‍ന്ന് നിന്ന് കൊണ്ട്, കേരളത്തിലും അമേരിക്കയിലും മഹത്തായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കുവാന്‍ രേഖയിലൂടെ ഫോമയ്ക്കും കഴിഞ്ഞുവെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സ്വന്തം ജീവിതം തന്നെ മനുഷ്യ സ്നേഹത്തിന്റെയും, സഹാനുഭൂതിയുടെയും തിരുമുല്‍ക്കാഴ്ചയായി സമര്‍പ്പിച്ച രേഖ, മലയാളികളുടെ മാത്രമല്ല മാനവരാശിയുടെ മൊത്തം പ്രാര്‍ത്ഥനകള്‍ക്കും സ്നേഹാദരങ്ങള്‍ക്കും അര്‍ഹയായ വ്യക്തിത്വത്തിനുടമയാണ്.

2H4A9821അമേരിക്കന്‍ മലയാളി സമൂഹത്തിലെ രണ്ടും, മൂന്നും തലമുറകളെ ഫോമയോടെ ചേര്‍ത്ത് നിര്‍ത്തുക, ഫോമയെ മുഖ്യധാരാ സമൂഹത്തോട് സംവേദിപ്പിച്ചു പുരോഗമനപരമായ സാമൂഹ്യ മുന്നേറ്റം നേടുക എന്നിങ്ങനെ വളരെ നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുവാന്‍ രേഖ നായര്‍ക്ക് കഴിയും.

അടുത്തുവരുന്ന സമ്മേളനവും തിരഞ്ഞെടുപ്പും തീരുമാനങ്ങളും പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്ന ഫോമയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നവോന്മേഷവും ഹൃദ്യതയും, ദിശാബോധവും നല്‍കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

വിജയാശംസകളോടെ,
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക

അജിത് എബ്രഹാം കൊച്ചുകുടിയില്‍ – പ്രസിഡന്റ്
എബ്രഹാം പുതുശ്ശേരില്‍ – വൈസ് പ്രസിഡന്റ്
സ്റ്റാന്‍ലി കളത്തില്‍ – സെക്രട്ടറി
ലതിക നായര്‍ – ജോയിന്റ് സെക്രട്ടറി
റിനോജ് കോരുത് – ട്രഷറര്‍
ജൂബി ജോസ് – ജോയിന്റ് ട്രഷറര്‍
വര്‍ഗ്ഗീസ് ചുങ്കത്തില്‍ – ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍

2H4A9826 2H4A98282H4A9834

32723692_10156124929555708_4097968098299084800_n

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top