Flash News

അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം: ടെക്‌സസ് അലംനൈ

May 16, 2018 , പി.പി. ചെറിയാന്‍

raf-deployed-on-amu-campus_ഹൂസ്റ്റണ്‍: അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സാമൂഹ്യ വിരുദ്ധര്‍ പോലീസിന്റെ മൗനാനുവാദത്തോടെ നടത്തിയ അഴിഞ്ഞാട്ടത്തില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തുകയും, അക്രമികള്‍ക്കെതിരെ നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് അലിഗഢ് അലംനൈ അസ്സോസിയേഷന്‍ ഓഫ് ടെക്‌സസ് ഹൂസ്റ്റണ്‍ കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ അനുപം റേയ്ക്ക് നിവേദനം സമര്‍പ്പിച്ചു. കോണ്‍സുല്‍ ജനറലിന്റെ അഭാവത്തില്‍ വൈസ് കോണ്‍സുല്‍ ജനറല്‍ അശോക് കുമാറിന് മെയ് 13 നാണ് നിവേദനം സമര്‍പ്പിച്ചത്.

മെയ് 2-ന് നടന്ന അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് അകാരണമായി ക്യാമ്പസിനുള്ളില്‍ കയറി മര്‍ദ്ദിച്ചത് നീതികരിക്കാനാവില്ലെന്നും നിവേദനത്തില്‍ പറയുന്നു.

അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും, വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അലംനൈ പ്രസിഡന്റ് താഹിര്‍ ഹൂസൈന്‍, നൗഷ അസ്രര്‍ (ചെയര്‍മാന്‍) എന്നിവര്‍ ആശംസിച്ചു.

AAwN4miamu-fight


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top