Flash News
പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്   ****    ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം   ****    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ   ****    ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി   ****    ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്   ****   

കള്ള വോട്ട് ചെയ്ത കേസ്സില്‍ ലോറ ഗാര്‍സ അറസ്റ്റില്‍

May 16, 2018 , പി.പി. ചെറിയാന്‍

Lauraഹൂസ്റ്റണ്‍: അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് നിയമവിരുദ്ധമായി വോട്ട് ചെയ്ത മെക്‌സിന്‍ പൗരത്വമുള്ള ലോറാ ജനിത് ഗാര്‍സയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് മോണ്ട്ഗോമറി കൗണ്ടി ജയിലില്‍ അടച്ചു. 150000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

2004, 2012, 2016 തിരഞ്ഞെടുപ്പുകളില്‍ ഇവര്‍ വോട്ട് ചെയ്തതായി ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്‌സറ്റന്റെ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

അനധികൃതമായി വോട്ട് രേഖപ്പെടുത്തല്‍, തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് ഇവരുടെ പേരില്‍ കേസ്സെടുക്കുമെന്നും അറ്റോര്‍ണി ഓഫീസ് അറിയിച്ചു. കുറ്റം തെളിയുകയാണെങ്കില്‍ 20 വര്‍ഷം വരെ തടവും, 10000 ഡോളര്‍ പിഴയും ലഭിക്കാവുന്ന കേസ്സാണിത്.

തിരഞ്ഞെടുപ്പ് സുതാര്യമായി നടക്കുന്നുണ്ടെന്ന് പൗരന്മാരെ ബോധ്യപ്പെടുത്തുന്നതിന് ഇത്തരം നടപടികള്‍ ഉപകരിക്കുമെന്നും ഓഫീസ് പറയുന്നു.

ആന്‍ജി യദീര സമോറ എന്ന അപര നാമത്തിലാണ് ഇവര്‍ ഹാരിസ് കൗണ്ടിയില്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്തത്. ഇതേ പേരില്‍ ഇവര്‍ പാസ്‌പോര്‍ട്ടിന് നല്‍കുന്ന അപേക്ഷ അംഗീകരിച്ചു വിതരണം ചെയ്ത പാസ്‌പോര്‍ട്ടും കണ്ടു കിട്ടിയിട്ടുണ്ട്. ടെക്‌സസില്‍ കള്ള വോട്ട് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടികളാണ് അറ്റോര്‍ണി ഓഫീസ് സ്വീകരിച്ചിരിക്കുന്നത്.

vote11

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top