Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പ്രതിഷേധം രേഖപ്പെടുത്തി   ****    രാസബന്ധം (കഥ)   ****    ട്രം‌പ് ഭരണഘടനയ്ക്ക് ഭീഷണിയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസിഡന്റ്: മുന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്   ****    ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 479 ജീവനക്കാര്‍ക്ക് കോവിഡ്-19   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****   

കര്‍ണ്ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം; ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന്; രാജ്‌ഭവന് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം

May 16, 2018 , സ്വന്തം ലേഖകന്‍

kumaaബംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു.117 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം അറിയിച്ചു. ജെഡിഎസ് നിയമസഭാകക്ഷി നേതാവ് കുമാരസ്വാമിയും സിദ്ദരാമയ്യയും അടക്കമുള്ള എംഎല്‍എമാരാണ് ഗവര്‍ണറെ കണ്ടത്. ഗവര്‍ണര്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു. നിയമോപദേശത്തിന് ശേഷം ഗവര്‍ണര്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതായി പരമേശ്വര പറഞ്ഞു.

ജെഡിഎസ്സിനെ പിന്തുണച്ചുകൊണ്ടുള്ള കത്തില്‍ 73 എംഎല്‍എമാര്‍ ഒപ്പു വച്ചിട്ടുണ്ട്. 72 കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു സ്വതന്ത്രനുമാണ് ഒപ്പിട്ടത്. 5 എംഎല്‍എമാരും പുറപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഒപ്പിടാതെ എംഎല്‍എമാരെ ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കാനായിരുന്നു നീക്കം.

മന്ത്രിസഭ രൂപവത്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഗവര്‍ണ്ണര്‍ക്കു മുന്നില്‍ എംഎല്‍എമാരെ ഹാജരാക്കി ശക്തി തെളിയിക്കാന്‍ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ അടങ്ങുന്ന വാഹനം രാജ്ഭവനുമുന്നിലെത്തുകയായിരുന്നു. ജെഡിഎസ്സിന് എംഎല്‍എമാരുടെ പിന്തുണകത്തുമായി 77 കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ ബസില്‍ രാജ്ഭവനു മുന്നില്‍ എത്തിയെങ്കിലും എല്ലാവര്‍ക്കും പ്രവേശനം ലഭിച്ചില്ല. ഇത് പ്രതിഷേധത്തിന് വഴിവെച്ചു.

പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് കുമാരസ്വാമിക്കും പത്ത് എംഎല്‍എമാര്‍ക്കും രാജ്ഭവനുള്ളില്‍ പ്രവേശനാനുമതി നല്‍കി. എല്ലാ എംഎല്‍എമാര്‍ക്കും പ്രവേശനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജെഡിഎസ് അംഗങ്ങള്‍ രാജ്ഭവന്റെ ഗേറ്റിനു മുന്നില്‍ പ്രതിഷേധം മുഴക്കി. അകത്തേക്ക് കടക്കാനാവാത്ത എംഎല്‍എമാര്‍ രാജ്ഭവന്‍ ഗേറ്റിനു മുന്നില്‍ കാത്ത് നിന്നു.

ഉള്ള എംഎല്‍എമാരെ നഷ്ടപ്പെടാതിരിക്കാന്‍ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ പദ്ധതിയിടുന്നുണ്ട്. റിസോര്‍ട്ടിലേക്ക് പോകും വഴി രാജ്ഭവനിലെത്തി ഗവര്‍ണ്ണര്‍ക്കു മുമ്പില്‍ എംഎല്‍എമാരെ ഹാജരാക്കാനായിരുന്നു കോണ്‍ഗ്രസ്സിന്റെ തീരുമാനം. എന്നാല്‍ എല്ലാ എംഎല്‍എമാര്‍ക്കും രാജ്ഭവനിനുള്ളില്‍ പ്രവേശനാനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് ഇവിടെ അരങ്ങേറിയത്. ബിഡദിയിലുള്ള ഈഗിള്‍ ടെന്‍ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ കൊണ്ടുപോകുന്നത്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇനി ഇവരെ നേരിട്ട് അവിടേക്ക് എത്തിക്കുകയേയുള്ളൂ.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ വിളിച്ചില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. നാളെ മുതല്‍ ധര്‍ണ നടത്താനാണ് തീരുമാനം. എംപിമാരും എം.എല്‍എമാര്‍ക്കൊപ്പം ധര്‍ണയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിക്കുകയാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

115 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ ഗവര്‍ണറെ കണ്ടിരുന്നു. നാളെ സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. നിലവില്‍ 104 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 113 എംഎല്‍എമാരുടെ പിന്തുണ വേണം. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് കോണ്‍ഗ്രസും ജെഡിഎസും ആരോപിച്ചു. മറുകണ്ടം ചാടാന്‍ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്ന് എംഎല്‍എമാര്‍ തന്നെ വെളിപ്പെടുത്തി. തങ്ങളുടെ ചില എംഎല്‍എമാര്‍ക്ക് 100 കോടി രൂപയും മന്ത്രിസ്ഥാനവുമാണ് ബിജെപി ക്യാംപ് വാഗ്ദാനം ചെയ്തതെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു.

ഗവര്‍ണര്‍ കുതിരക്കച്ചവടത്തിന് പ്രോത്സാഹനം നല്‍കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. ഗവര്‍ണര്‍ക്ക് കൊടുക്കാന്‍ കോണ്‍ഗ്രസ് – ജെഡിഎസ് പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കേവല ഭൂരിപക്ഷത്തിലും കൂടുതല്‍ അംഗങ്ങളുണ്ടെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top