Flash News

മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും ബിജെപിക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെ

May 17, 2018

yeddyurappa

ബി.എസ്.യെദ്യൂരിയപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം കേവലഭൂരിപക്ഷത്തിന് ഏഴ്‌പേരെക്കൂടി എങ്ങനെ കണ്ടെത്തുമെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. 224 അംഗ നിയമസഭയില്‍ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എച്ച്.ഡി കുമാരസ്വാമി ജയിച്ച രണ്ട് സീറ്റുകളില്‍ ഒന്ന് ഒഴിയുമ്പോള്‍ സഭയുടെ അംഗബലം 221. കേവലഭൂരിപക്ഷത്തിന് വേണ്ടത് 111 പേരുടെ പിന്തുണ.

ബിജെപിക്ക് 104 എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസ് ജെഡിഎസ് പക്ഷത്താകട്ടെ 117 പേരും. കേവലഭൂരിപക്ഷത്തിന് വേണ്ട 111 തികയ്ക്കാന്‍ ബിജെപിക്കു മുന്നില്‍ മൂന്ന് സാധ്യതകളാണുള്ളത്.

ഒന്നാമത്തെ സാധ്യത

എതിര്‍പക്ഷത്തെ ഏഴ്‌പേര്‍ കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്യണം.

ബിജെപി 104+ എതിര്‍പക്ഷത്തെ എംഎല്‍എമാര്‍7 = 111

രണ്ടാമത്തെ സാധ്യത

എതിര്‍പക്ഷത്തെ 14 പേര്‍ നിയമസഭയില്‍ ഹാജരാകില്ലെന്ന് ഉറപ്പാക്കുക

അങ്ങനെയെങ്കില്‍ 207 അംഗസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 104. ഈ അംഗബലം ബിജെപിയ്ക്ക് ഉണ്ട്.

മൂന്നാമത്തെ സാധ്യത

എതിര്‍പക്ഷത്തെ ഏതാനും എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കുക. മറ്റ് ചിലര്‍ ഹാജരാകില്ലെന്നും ഉറപ്പു വരുത്തുക.

സഭയുടെ അംഗബലം കുറയുന്നതിനൊപ്പം കൂറുമാറി വരുന്നവരുടെ വോട്ട് കൂടി ലഭിക്കുമ്പോള്‍ വിശ്വാസവോട്ട് നേടാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top