Flash News
സൗദി മാധ്യമ പ്രവര്‍ത്തകനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് തുര്‍ക്കി പ്രസിഡന്റ് ഇന്ന് പാര്‍ലമെന്റില്‍ വെളിപ്പെടുത്തും   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി സ്വദേശിയുമായ ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍   ****    ആര്‍ത്തവ രക്തം ഒലിപ്പിച്ചുകൊണ്ട് നിങ്ങളാരെങ്കിലും സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമോ?; പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനിയുടെ പ്രതികരണം   ****    സിബി‌ഐയിലെ അഴിമതി മറനീക്കി പുറത്തുവരുന്നു; കൈക്കൂലി വാങ്ങാന്‍ ഏജന്റുമാര്‍ ഗള്‍ഫിലും കേരളത്തിലും; സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പദവികളില്‍ നിന്ന് നീക്കി   ****    ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി നേട്ടം കൊയ്യാമെന്ന് ആരും മോഹിക്കേണ്ട; സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ കലാപമുണ്ടാക്കുന്ന സംഘ്പരിവാറിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനറിയാം; ശബരിമല ആരുടേയും കുടുംബ സ്വത്തല്ല: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം   ****   

സ്റ്റീവന്‍ ജെറാര്‍ഡിനെ ഇന്റര്‍‌വ്യൂ ചെയ്ത മലപ്പുറം സ്വദേശി ആറു വയസ്സുകാരന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി

May 17, 2018

livwലിവര്‍പൂളിന്റെ ഇതിഹാസ താരം സ്റ്റീവന്‍ ജെറാര്‍ഡിനെ ഇന്റര്‍‌വ്യൂ ചെയ്ത് മലപ്പുറം സ്വദേശിയായ ആറു വയസ്സുകാരന്‍ ഐസിന്‍ ഹാഷ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ലിവര്‍പൂള്‍ ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ സ്റ്റാന്‍ഡേര്‍ഡ് ചാറ്റേര്‍ഡ് ബാങ്കിനു വേണ്ടിയാണ് മലപ്പുറം സ്വദേശിയായ ബാലന്‍ ജെറാര്‍ദുമയി അഭിമുഖം നടത്തിയത്. അഭിമുഖത്തിന് ജെറാര്‍ദിനു പുറമേ ടീമിന്റെ മുഖ്യ അംബാസിഡറായ ഗാരി മക്കലിസ്റ്റമുണ്ടായിരുന്നു. ലിവര്‍പൂള്‍ ഫാന്‍സ് ക്ലബായ എല്‍എഫ്‌സി വേള്‍ഡിന്റെ പരിപാടികളുമായി ബന്ധപ്പെട്ട് ദുബൈയില്‍ എത്തിയപ്പോഴാണ് താരത്തെ ഇന്റര്‍വ്യൂ ചെയ്തത്.

മലപ്പുറത്തെ നിലമ്പൂര്‍ സ്വദേശിയായ ഹാഷ് ജവാദിന്റെയും കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ് ഐസിന്‍ ഹാഷ്. ദുബൈയില്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജവാദിന്റെ മകന്‍ യുഎഇയിലെ അറിയപ്പെടുന്ന കിഡ് മോഡല്‍ കൂടിയാണ്. കെ ജി വിദ്യാര്‍ത്ഥിയായ ഐസിന്‍ പത്തോളം ബ്രാന്റുകള്‍ക്കു വേണ്ടി പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഷട്ടര്‍‌സ്റ്റോക്ക് ഫോട്ടോഗ്രാഫര്‍മാരായ ഫാബിയോ, ക്രിസ്ത്യാനോ എന്നിവര്‍ 2018ലെ കിഡ് മോഡലായി തിരഞ്ഞെടുത്തത് ഐസിനെയായിരുന്നു.

ജെറാര്‍ദുമായുളള അഭിമുഖത്തിനുളള അവസരത്തിനായി അപേക്ഷിച്ച വിവിധ രാജ്യക്കാരായ അന്‍പതോളം കുട്ടികളില്‍നിന്നാണ് ഐസിനെ തിരഞ്ഞെടുത്തത്. അഹമ്മദ് എന്ന കഥാപാത്രമായി ഐസിന്‍ വരുന്ന അഭിമുഖത്തിന്റെ ടീസര്‍ വിഡിയോ ലിവര്‍പൂളിന്റെ ഔദ്യോഗിക ട്വിറ്ററിലും ബാങ്കിന്റെ പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്തു മിനുട്ടോളം നീളമുള്ള ഇന്റര്‍വ്യൂ അടുത്തു തന്നെ പുറത്തിറങ്ങുമെന്നാണ് ലിവര്‍പൂളിന്റെയും ബാങ്കിന്റെയും ഔദ്യോഗിക അറിയിപ്പ്.

stevw

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top