Flash News

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ മെയ് സമ്മേളനം

May 17, 2018 , മണ്ണിക്കരോട്ട്

getPhoto (1)ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ മെയ് സമ്മേളനം 13-ഞായര്‍ 4 മണിയ്ക്ക് കേരളാ ഹൗസില്‍ സമ്മേളിച്ചു. നൈനാന്‍ മാത്തുള്ള അവതരിപ്പിച്ച ‘പാമ്പിനെപ്പോലെ ബുദ്ധിയും പ്രവിനെപ്പോലെ നിഷ്ങ്കളതയും’ എന്ന പ്രബന്ധവും ജോണ്‍ കുന്തറ അവതരിപ്പിച്ച ‘ഷോപ്പിംഗ് കാര്‍ട്ട്’ എന്ന ചെറുകഥയുമായിരുന്നു പ്രധാന വിഷയങ്ങള്‍.

ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം മാതൃദിനത്തിന്റെ അനുസ്മരണത്തോടെ ആരംഭിച്ചു. ടി.എന്‍. സാമൂവല്‍ ആശംസാപ്രസംഗം നടത്തി. അദ്ദേഹം മലയാളം സൊസൈറ്റിയ്ക്കുവേണ്ടി ഏല്ലാവര്‍ക്കും മാതൃദിനാശംസകള്‍ അറിയിച്ചു. കൂടാതെ ബാബു വെളപ്പായ രചിച്ച് സുബിത സുകുമാര്‍ ആലപിച്ച അമ്മയ്‌ക്കൊരു പാട്ട് എന്ന ഗാനത്തിന്റെ ഓഡിയൊ അവതരിപ്പിക്കുകയും ചെയ്തു.

getNewsImagesതുടര്‍ന്ന് സമ്മേളനത്തിന്റെ ചര്‍ച്ചയ്ക്കുള്ള വിഷയങ്ങളിലേക്കു കടന്നു. എ.സി. ജോര്‍ജ് ആയിരുന്നു മോഡറേറ്റര്‍. നൈനാന്‍ മാത്തുള്ള ‘പാമ്പിനെപ്പോലെ ബുദ്ധിയും പ്രവിനെപ്പോലെ നിഷ്ങ്കളതയും’ എന്ന പ്രബന്ധം അവതരിപ്പിച്ചു. മതം, ആധ്യാത്മികം, രാഷ്ട്രീയം അങ്ങനെ പല വിഷയങ്ങളെ സ്പര്‍ശിച്ചുകൊണ്ടായിരുന്നു പ്രബന്ധം. അമേരിക്കയിലെ മലയാളികള്‍ കര്‍മ്മഭുമിയായ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അതിനു തയ്യാറാകുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പു സമയത്തുപോലും നമ്മുടെ ആളുകള്‍ തികച്ചും നിസംഗതയോടുള്ള സമീപനമാണ് കണ്ടുവരുന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. മനുഷ്യ ജീവിതത്തിന്റെ വിജയത്തിതന് നിഷ്ക്കളങ്കമായ പെരുമാറ്റവും ബുദ്ധിപരമായ നീക്കങ്ങളുമാണ് വേണ്ടതെന്ന് ക്രിസ്ത്യുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മാത്തുള്ള വിശദീകരിച്ചു.

തുടര്‍ന്നു വിഷയത്തെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ എല്ലാവരും സജിവമായി പങ്കെടുത്തു. പ്രബന്ധം പല വിഷയങ്ങള്‍ ചേത്ത് തയ്യാറാക്കിയിട്ടുള്ളതിനാല്‍ മതവും രാഷ്ട്രീയവും ‘ചര്‍ച്ച് ആന്ഡ് സ്റ്റേറ്റു’പോലെ ‘വ്യതൃസ്തമായതുകൊണ്ട് പ്രബന്ധം രണ്ടു ലേഖനമാക്കാമായിരുന്നു എന്ന നിര്‍ദ്ദേശം സദസില്‍നിന്ന് ഉണ്ടായി.

തുടര്‍ന്ന് ജോണ്‍ കുന്തറയുടെ ‘ഷോപ്പിംഗ് കാര്‍ട്ട്’ എന്ന ചെറുകഥ അവതരിപ്പിച്ചു. മനുഷ്യരെ ഒന്നായി കാണാതെ ആഡംഭരവും വേഷവിധാനങ്ങളും ഒക്കെ കണ്ടു വിലയിരുത്തുന്നവര്‍ അന്ധന്‍ ആനയെ കണ്ടതുപോലെ ആയിരുക്കുമെന്ന് ഈ കഥ തെളിയിക്കുന്നു. വേഷവിധാനങ്ങളുടെ പകിട്ടില്‍ മതിമറക്കുന്നവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ലെന്നും ഇ കഥ തെളിയിക്കുന്നു. ഈ കഥ ജീവിതാനുഭത്തിന്റെ വെളിച്ചത്തില്‍ കോറിയെടുത്തതാണെന്ന് സദസ്യര്‍ അഭിപ്രായപ്പെട്ടു. സായാഹ്നത്തില്‍ നടക്കാനിറങ്ങിയ നായകന്‍, ഷോപ്പിംഗ് കാര്‍ട്ടില്‍ പഴകി ജീര്‍ണ്ണിച്ച വസ്തുക്കള്‍ കുത്തിനിറച്ച് തള്ളിക്കൊണ്ടുപോകുന്ന ഒരാളുടെ സംബോധനയ്ക്കു മറുപിടിയില്ലാതെ പോകുന്നു. എന്നാല്‍ മോടിയായി വസ്ത്രം ധരിച്ച ഒരാളോട് നേരെ മറിച്ചും. ഈ സംഭവം ഉയര്‍ത്തുന്ന ചോദ്യങ്ങളിലൂടെ മനുഷ്യ മനസ്സിന്റെയും ആത്മാര്‍ത്ഥതയുടെയും നിഗൂഡതകളിലേക്ക് കഥാകൃത്ത് കടന്നു ചെല്ലുന്നു.

getNewsImages (1)ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ ജീവിതാനുഭവങ്ങളിലേക്ക് കഥകൊണ്ടുപോയി. ചെറുകഥയുടെ സാങ്കേതിക ന്യൂനതകള്‍, പ്രത്യേകിച്ചു കഥാകൃത്തുക്കള്‍ വിലയിരുത്തുകയും ചിലതൊക്കെ ചൂണ്ടിക്കാണിക്കുകുയും ചെയ്തു. പൊതുചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുള്ള, ജോണ്‍ കുന്തറ, ദേവരാജ് കാരാവള്ളില്‍, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ജെയിംസ് ചാക്കൊ മുട്ടുങ്കല്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ഈശൊ ജേക്കബ്, ബാബു തെക്കെക്കര, ടി.ജെ. ഫിലിപ്പ്, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

നന്ദി പ്രകടനത്തില്‍ ജി. പുത്തന്‍കുരിശ് രചിച്ച ‘മാതൃദിനാശംസകള്‍’ എന്ന കവിത ആലപിച്ചു. തുടര്‍ന്ന് അദ്ദേഹന്റെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top