Flash News

കര്‍ണ്ണാടക ഗവര്‍ണ്ണര്‍ ഭരണഘടന നല്‍കുന്ന അധികാരത്തെ അപമാനിച്ചു; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി രാം ജെത്‌മലാനി

May 18, 2018

Ram Jethmalani at the Parliament on thursday. Express Photo by Tashi Tobgyal New Delhi 210716 *** Local Caption *** Ram Jethmalani at the Parliament on thursday. Express Photo by Tashi Tobgyal New Delhi 210716

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനുമായ മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ജഠ്മലാനിയുടെ നീക്കം. തന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാംജഠ്മലാനി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് സമീപിച്ചത്. എന്നാല്‍ സമാനമായ കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിനെ സമീപിക്കാന്‍ കോടതി ജഠ്മലാനിയോട് ആവശ്യപ്പെട്ടു.

ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നാളെ പത്തുമണിയോടെയാണ് കോണ്‍ഗ്രസ് ഹര്‍ജിയുടെ വാദം കേള്‍ക്കുന്നത്. ഇതിന് മുമ്പായി ഈ ബെഞ്ചിനെ സമീപിക്കാനാണ് കോടതി നിര്‍ദേശിച്ചത്. ഭരണഘടന നല്‍കുന്ന അധികാരത്തെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടേത്. നടപടിയിലൂടെ ഭരണഘടനയെ അട്ടിമറിച്ചെന്നും ജഠ്മലാനി തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും പാര്‍ട്ടിക്കെതിരല്ലെ തന്റെ ഹര്‍ജിയെന്നും അദ്ദേഹം പറഞ്ഞു.

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്നടക്കം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബുധനാഴ്ച രാത്രി വൈകിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി വെള്ളിയാഴ്ച കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top