Flash News

ശുഭാപ്തി വിശ്വാസത്തോടെ യെദ്യൂരപ്പ; കോണ്‍‌ഗ്രസ്-ജെഡി‌എസ് എം‌എല്‍‌എമാര്‍ കൂടെയുണ്ടെന്ന്

May 18, 2018

aaaസുപ്രീം കോടതിയില്‍ അപ്രതീക്ഷിത തിരിച്ചടിയുണ്ടായെങ്കിലും ശുഭാപ്തി വിശ്വാസത്തോടെയാണ് യെദ്യൂരപ്പ. കോണ്‍‌ഗ്രസിന്റേയും ജെ ഡി‌എസിന്റേയും എം‌എല്‍‌എമാര്‍ തന്റെ കൂടെയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ 101 ശതമാനവും ഭൂരിപക്ഷം തെളിയിക്കുമെന്ന് ആവര്‍ത്തിച്ച് പറയുകയാണ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. തങ്ങള്‍ പ്രതീക്ഷിച്ചതിലുമേറെ എംഎല്‍എമാരുടെ പിന്തുണ ബിജെപിക്ക് ഇപ്പോഴുണ്ടെന്നും യെദിയൂരപ്പ അവകാശപ്പെട്ടു. ബെംഗളൂരുവിലെ ഹോട്ടലില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തിന് എത്തിയപ്പോഴാണ് യെദിയൂരപ്പയുടെ പ്രതികരണം.

‘പ്രതീക്ഷിച്ചതിലുമേറെ എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കുണ്ട്. കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും എംഎല്‍എമാര്‍ പിന്തുണയ്ക്കാതെ ഞങ്ങള്‍ എങ്ങനെ ഭൂരിപക്ഷം തെളിയിക്കാനാണ്. അവര്‍ തന്നെയാണ് ഒപ്പമുള്ളത്. വിശ്വാസവോട്ടെടുപ്പില്‍ ഞങ്ങള്‍ വിജയിക്കുമെന്ന് 101 ശതമാനം ഉറപ്പ്’ യെദിയൂരപ്പ പറഞ്ഞു.

അതിനിടെ, തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബിജെപി പ്രചരിപ്പിച്ച എംഎല്‍എ ജെഡിഎസ്സിനൊപ്പം തന്നെയുണ്ടെന്ന് വ്യക്തമാക്കി നേതാക്കള്‍ രംഗത്തെത്തി. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതായി അഭ്യൂഹം പ്രചരിച്ച നാഗത്താന്‍ എംഎല്‍എ ദേവാനന്ദ് ചവാനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ജെഡിഎസ് നേതാക്കള്‍ ഹാജരാക്കുകയും ചെയ്തു.

ബിജെപി എത്ര ശ്രമിച്ചാലും അടര്‍ത്തിയെടുക്കാനാകില്ല; എംഎല്‍എമാരെ ഉചിതമായ സമയത്ത് എത്തിക്കും: കുമാരസ്വാമി

kumaraബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എമാരെ ഉചിതമായ സമയത്ത് ബംഗളൂരുവില്‍ എത്തിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. ബിജെപി എത്ര ശ്രമിച്ചാലും എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനാകില്ലെന്നും കുമാര സ്വാമി പറഞ്ഞു.

ബി.ജെ.പിയുടെ ‘റാഞ്ചല്‍ ഭീഷണി’യെ ഭയന്ന് തങ്ങളുടെ എം.എല്‍.എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് രായ്‌ക്ക് രാമാനം തന്നെ കോണ്‍ഗ്രസ് മാറ്റിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായതിന് ശേഷം യെദ്യൂരപ്പ ആദ്യം ചെയ്‌തത് റിസോര്‍ട്ടിനേര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇപ്പോഴുള്ളത്. നാളെ വൈകിട്ട് നാല് മണിവരെ ബി.ജെ.പി പാളയത്തിലേക്ക് ചാടിപ്പോകാതെ ഇവരെ സൂക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനാണ്. നാളെ പതിനൊന്ന് മണിക്കാണ് നിയമസഭ ചേരുന്നത്.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top