Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

പ്രോം ടേം സ്പീക്കര്‍ ബൊപ്പയ്യ തന്നെ; മറിച്ചായാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടേണ്ടിവരുമെന്ന് സുപ്രിം കോടതി

May 19, 2018

boppayyaബംഗളൂരു: കെ.ജി ബൊപ്പയ്യ പ്രോടെം സ്പീക്കറായി തുടരും. പ്രോടെം സ്പീക്കറായ കെ.ജി ഭൊപ്പയ്യയുടെ വാദം കേള്‍ക്കാതെ ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഭൊപ്പയ്യയുടെ നിയമനം ചോദ്യം ചെയ്താല്‍ വിശ്വാസവോട്ടെടുപ്പ് നീട്ടേണ്ടി വരുമെന്ന് കോണ്‍ഗ്രസിന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

സുപ്രീംകോടതിക്ക് പ്രോടെം സ്പീക്കറെ നിയമിക്കാനാകില്ല. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്ന് നിര്‍ബന്ധമില്ല അതൊരു കീഴ് വഴക്കം മാത്രമാണ്. പ്രായമല്ല സഭയിലെ കാലാവധിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

മുതിര്‍ന്ന അംഗത്തെ പ്രോ–ടെം സ്പീക്കറാക്കണമെന്ന് കോണ്‍ഗ്രസ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പ് കോടതിയില്‍ പകര്‍ത്തണമെന്നും ആവശ്യമുന്നയിച്ചു. മുതിര്‍ന്ന അംഗത്തെ പ്രോ–ടെം സ്പീക്കര്‍ ആക്കാതിരുന്ന സാഹചര്യങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു. എന്നാല്‍ കെ.ജി. ബൊപ്പയ്യയുടെ ചരിത്രം മറ്റൊന്നാണെന്നും അദ്ദേഹത്തിന്റെ തീരുമാനം മുന്‍പു സുപ്രീംകോടതി റദ്ദാക്കേണ്ടിവന്നിട്ടുണ്ടെന്നും കോണ്‍ഗ്രസിനുവേണ്ടി കപില്‍ സിബല്‍ വാദിച്ചു.

കെ.ജി ഭൊപ്പയ്യയെ ഗവര്‍ണര്‍ പ്രൊ ടേം സ്പീക്കറാക്കിയതിന് എതിരെ കോണ്‍ഗ്രസും ജെ.ഡി. എസും സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബഞ്ച് തന്നെയാണ് കേസ് പരിഗണിക്കുന്നത്. ഇന്നലെ രാത്രിയാണ് ഇരു പാര്‍ട്ടികളും അപേക്ഷ സമര്‍പ്പിച്ചത്.

കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിനുവേണ്ടി വാദിക്കുന്നത് അഭിഷേക് മനു സിങ്‌വിയും കപില്‍ സിബലും. മുതിര്‍ന്ന അഭിഭാഷകന്‍ റാം ജഠ്മലാനിയും കോടതിയില്‍. എജി കെ.കെ.വേണുഗോപാലും എസ്ജി തുഷാര്‍ മെഹ്തയും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയും ബിജെപിക്കായും വാദിക്കുന്നു.

ബിജെപി എംഎല്‍എയും മുന്‍ സ്പീക്കറുമായിരുന്ന കെ.ജി ഭൊപ്പയ്യയെ ഗവര്‍ണര്‍ പ്രൊ ടേം സ്പീക്കറാക്കിയതിന് തൊട്ടു പിന്നാലെ തന്നെ കോണ്‍ഗ്രസ്സ് ജെഡിഎസ് സഖ്യം സുപ്രീം കോടതിയെ സമീപിച്ചു. രാത്രി രജിസ്റ്റാറെ കണ്ട് ഇരു പാര്‍ട്ടികളും വെവ്വേറെ അപേക്ഷ സമര്‍പ്പിച്ചു. എത്രയും വേഗത്തില്‍ കേസ് പരിഗണിക്കണം എന്നാവശ്യപ്പെട്ടങ്കിലും കഴിഞ്ഞ ദിവസത്തെ പോലെ രാത്രി കേള്‍ക്കാന്‍ കോടതി തയ്യാറായില്ല.

മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറായി നിയമിക്കണമെന്ന കീഴ്വഴക്കം ഗവര്‍ണര്‍ വാജുഭായി വാല ലംഘിച്ചെന്നു കാട്ടി കോണ്‍ഗ്രസും ജെഡിഎസും വ്യത്യസ്ത അപേക്ഷകളാണ് ഫയല്‍ ചെയ്തത്.

പ്രോ ടെം സ്പീക്കര്‍ സ്ഥാനത്ത് നിന്ന് കെ ജി ഭൊപ്പയ്യെയെ മാറ്റണം, ഏറ്റവും മുതിര്‍ന്ന അംഗത്തെ ആ സ്ഥാനത്ത് നിയമിക്കണം, സഭയിലെ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണം. സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പമല്ലാതെ ഒന്നും അജണ്ടയില്‍ പാടില്ല തുടങ്ങിവ നിര്‍ദ്ദേശങ്ങളോ ഉത്തരവോ ആയി പുറപ്പെടുവിക്കണം എന്നാണ് അപേക്ഷകളിലെ പ്രധാന ആവശ്യങ്ങള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top