Flash News

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ പ്രസിദ്ധീകരണത്തിനായി ഒരുങ്ങുന്നു

May 19, 2018

Souvenir Editoral Boardഹ്യൂസ്റ്റണ്‍: ജൂലൈ 5 മുതല്‍ 8 വരെ ഹ്യൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്ന മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള എല്ലാ ഇടവകകളിലും വിതരണം ചെയ്യുന്ന ഏകദേശം 250 പേജ് വരുന്ന മള്‍ട്ടി കളര്‍ സുവനീറില്‍ വ്യവസായ സ്ഥാപനങ്ങള്‍, ഫാമിലി കോംപ്ലിമെന്റ്, പ്രിയപ്പെട്ടവരുടെ ഓര്‍മ്മയെ പുതുക്കുക തുടങ്ങിയ വിവിധ തരത്തിലുള്ള പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണെന്ന് ചുമതലക്കാര്‍ അറിയിച്ചു.

ടിഎ.മാത്യു(്ഹ്യൂസ്റ്റണ്‍) ചീഫ് എഡിറ്ററും, ജോസ് പി.ജോര്‍ജ് അസ്സോസിയേറ്റ് എഡിറ്ററും, പി.ടി.മാത്യു (ഡാലസ്) അംഗവും ആയ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. റവ.ഫിലിപ്പ് ഫിലിപ്പ് ചെയര്‍മാനും, ഡോ.ഈപ്പന്‍ ഡാനിയേല്‍ കണ്‍വീനറും, മാത്യു പി.വര്‍ഗീസ്, എബി ജോര്‍ജ് എന്നിവര്‍ കോ-കണ്‍വീനറുന്മാരും ആയ ഒരു വിപുലമായ കമ്മറ്റിയാണ് സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

സുവനീറിലേക്ക് ആവശ്യമായ ലേഖനങ്ങളോ, പരസ്യങ്ങളോ നല്‍കുവാന്‍ താല്പര്യമുള്ളവര്‍ മെയ് 31ന് മുമ്പായി ഡോ.ഈപ്പന്‍ ഡാനിയേല്‍ (215-262-0709), ടി.എ.മാത്യു (832-771-2504) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ Naemtfc.com എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

ഷാജി രാമപുരം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top