Flash News

ബിജെപിയുടെ ‘ഓപ്പറേഷന്‍ കമല’ പരാജയപ്പെട്ടതോടെ മന്ത്രിസഭ രൂപീകരിക്കാന്‍ കുമാരസ്വാമിക്ക് ഗവര്‍ണ്ണര്‍ അനുമതി നല്‍കി; ബുധനാഴ്ച സത്യപ്രതിജ്ഞ

May 20, 2018

kumaraswamyബംഗളൂരു: ബിജെപിയുടെ ‘ഓപ്പറേഷന്‍ കമല’ പരാജയപ്പെട്ടതോടെ മന്ത്രിസഭ രൂപീകരിക്കാന്‍ കുമാരസ്വാമിക്ക് ഗവര്‍ണ്ണര്‍ അനുമതി നല്‍കി. തിങ്കളാഴ്ച രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികമായതിനാല്‍ അന്നു സത്യപ്രതിജ്ഞ നടത്തേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച സ്പീക്കറെ തിരഞ്ഞെടുക്കും.

യെദ്യൂരപ്പ രാജി വെച്ചതിനു പിന്നാലെ, മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കുമാരസ്വാമി ഗവ!ര്‍ണറെ കണ്ടിരുന്നു. തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായും കുമാരസ്വാമി അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ പതിനഞ്ച് ദിവസത്തെ സമയമാണ് ഗവര്‍ണര്‍ കുമാരസ്വാമിക്ക് അനുവദിച്ചത്. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ.

തങ്ങളുടെ എംഎല്‍എമാരെ തട്ടിയെടുക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷന്‍ കമല’ ഇപ്പോഴും തുടരുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. എന്നാല്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും കുമാരസ്വാമി പറഞ്ഞു. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞാചടങ്ങിന് മമതാ ബാനര്‍ജി, എംകെ സ്റ്റാലിന്‍, മായാവതി, ചന്ദ്രശേഖര്‍ റാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് എന്നിലവരുള്‍പ്പെടെ പ്രതിപക്ഷ ദേശീയ നേതാക്കളെയും കോണ്‍ഗ്രസും എസ്‌ജെഡിയും ക്ഷണിച്ചിട്ടുണ്ട്. ഇതോടെ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പുതന്നെ കോണ്‍ഗ്രസും എസ്‌ജെഡിയും തുടങ്ങിവച്ച വകുപ്പ് വിഭജനം ഉള്‍പ്പെടെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളും പുനരാരംഭിച്ചു.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് രണ്ടുദിവസം മുമ്പുമാത്രം സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ രാജിക്ക് നിര്‍ബന്ധിതനായത്. വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ ഭൂരിപക്ഷം ഉറപ്പായില്ലെങ്കില്‍ മാന്യമായി രാജിവയ്ക്കണമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യെദ്യൂരപ്പയ്ക്കും കര്‍ണാടക ഘടകത്തിനും മുന്നറിയിപ്പ് നല്‍കിയിരുന്നു. വികാരാധീനനായിസഭയില്‍ നടത്തിയ പ്രസംഗത്തിനു ശേഷമാണു യെദ്യൂരപ്പ രാജിപ്രഖ്യാപിച്ചത്. കുമാരസ്വാമി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന വിവരം പുറത്തുവന്നയുടന്‍ ബി.എസ്. യെദിയൂരപ്പ എച്ച്.ഡി. ദേവഗൗഡയെയും കോണ്‍ഗ്രസ് നേതാക്കളെയും നേരിട്ട് ആശംസ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top