Flash News

ജമ്മുവിലെ ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ക്രൈം ബ്രാഞ്ച്

May 20, 2018

RAPEശ്രീനഗര്‍: ജമ്മുവിലെ കത്വയില്‍ ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പെണ്‍കുട്ടിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതികളിലൊരാള്‍ വ്യാജ തെളിവുണ്ടാക്കിയതായി ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. വിശാല്‍ ജംഗോത്രയാണു കുറ്റകൃത്യം നടക്കുന്ന സമയത്ത് സ്ഥലത്തില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചതെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു.

സംഭവസമയത്തു താന്‍ മീററ്റിലെ കോളജില്‍ പരീക്ഷ എഴുതുകയായിരുന്നു എന്നു കാണിച്ചു രക്ഷപ്പെടാനാണു വിശാല്‍ ശ്രമിച്ചത്. എന്നാല്‍ പരീക്ഷാ പേപ്പറിലെയാണെന്നു പറഞ്ഞു കോടതിയില്‍ വിശാല്‍ സമര്‍പ്പിച്ച ഒപ്പ് ഇയാളുടേതല്ലെന്നു സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സസ് ലബോറട്ടറി (സിഎഫ്എസ്എല്‍) കണ്ടെത്തി. സഹപാഠികളായ സുഹൃത്തുക്കളാരോ വ്യാജ ഒപ്പ് ഇട്ടെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം. വിശാലിന്റെ മൂന്നു സുഹൃത്തുക്കളോടു ഹാജരാവാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചു.

എട്ടു പ്രതികളാണ് കേസില്‍ അറസ്റ്റിലായത്. കേസിന്റെ വിചാരണ പഞ്ചാബിലെ പഠാന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയിലേക്കു മാറ്റാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ജമ്മു കശ്മീരില്‍ പ്രാബല്യത്തിലുള്ള രണ്‍ബീര്‍ ശിക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാവും പഠാന്‍കോട്ട് കോടതിയിലെ വിചാരണ നടക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top