Flash News

മദ്രസ റേഡിയോക്ക് തുടക്കമായി

May 21, 2018 , അഫ്സല്‍ കിളയില്‍

IMG-20180520-WA0014ദോഹ: അല്‍ മദ്രസ ഇസ്‌ലാമിയ മദ്രസ റേഡിയോ ആരംഭിച്ചു. ആഴ്ചയിലെ സുപ്രധാന വാര്‍ത്തകള്‍, വിശേഷങ്ങള്‍, ലഘു സാരോപദേശങ്ങള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുന്നതിനാണ് മദ്രസ റേഡിയോ ആരംഭിച്ചിട്ടുള്ളത്. എല്ലാ ശനിയാഴ്ചയും രാവിലെയാണ് പരിപാടി നടക്കുക.

തിരഞ്ഞെടുക്കപ്പെട്ട റേഡിയോ അവതാരകര്‍ തത്സമയം വിദ്യാര്‍ഥികളോട് സംവദിക്കുന്ന രീതിയാണ് റേഡിയോക്കുള്ളത്. മദ്രസയില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സഫീര്‍ മമ്പാട് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ എം ടി സിദ്ധീഖ്, കോ കരിക്കുലര്‍ കണ്‍വീനര്‍ അനീസ് റഹ്മാന്‍, റേഡിയോ അവതാരകരായ റുമാന ഫിദ, നവാല്‍ അബുബക്കര്‍, ഫവാസ്, റംസി ഇസ്മായില്‍ എന്നിവര്‍ സന്നിഹതരായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top