Flash News

മജ്‌ലിസ് മലപ്പുറം മേഖല മദ്രസ മാനേജ്മെന്റ് കൗണ്‍സില്‍ സംഗമം

May 21, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20180520_174019_465

മജ്‌ലിസ് മലപ്പുറം മേഖല മദ്രസ മാനേജ്മെന്റ് കൗണ്‍സില്‍ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് എം.സി. നസീര്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : മജ്‌ലിസിന്റെ കീഴിലുള്ള മദ്രസകളുടെ മലപ്പുറം മേഖല മാനേജ്മെന്റ് കൗണ്‍സില്‍ സംഗമം ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് എം.സി. നസീര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. മജ്‌ലിസ് വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസന്‍ മുഖ്യപ്രഭാഷണം നടത്തി. അക്കാഡമിക് കൗണ്‍സില്‍ പ്രസിഡന്റ് റഹീം വറ്റലൂര്‍ പ്രതിനിധികളോട് സംസാരിച്ചു. ശിഹാബ് അരിപ്ര ഖുര്‍ആന്‍ ദര്‍സ് നടത്തി. കൗണ്‍സില്‍ പ്രസിഡന്റ് കെ.പി. സലീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനീസ് എടയൂര്‍ സ്വാഗതവും മജ്‌ലിസ് അസി. ഡയറക്ടര്‍ വി. ജലീല്‍ മാസ്റ്റര്‍ സമാപനവും പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു.

പുതിയ മാനേജ്മെന്റ് കൗണ്‍സില്‍ അംഗങ്ങളായി സിദ്ധീഖ് (തിരൂര്‍), മുഹമ്മദലി (ശാന്തപുരം), ഉസ്മാന്‍ (നിലമ്പൂര്‍), ഷംസുദ്ദീന്‍ (കൊണ്ടോട്ടി), മുജീബ് റഹ്മാന്‍ എം. (വണ്ടൂര്‍), സിദ്ധീഖ് എം (മങ്കട), മുഹമ്മദ് മുസ്തഫ കെ (മലപ്പുറം) എന്നിവരെ തിരഞ്ഞെടുത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top