Flash News

കുമാര സ്വാമി രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും കണ്ടു; സത്യപ്രതിജ്ഞാ ചടങ്ങിന് ഇരുവരും എത്തുമെന്ന്

May 21, 2018

DduXIqoV0AEbfE1ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പ് എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെയും കണ്ടു. കര്‍ണാടകയുടെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലും ഡല്‍ഹിയില്‍ വച്ചുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഗാന്ധി കുടുംബത്തോടുള്ള ആദരവ് അറിയിക്കാനാണ് താന്‍ എത്തിയതെന്ന് കുമാരസ്വാമി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇരുവരെയും ക്ഷണിച്ചിട്ടുണ്ട്. അവര്‍ പങ്കെടുക്കുമെന്നും അറിയിച്ചു. എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കേണ്ടതെന്നു പറഞ്ഞ രാഹുല്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കെ.സി. വേണുഗോപാലിനെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

സോണിയ ഗാന്ധിയും രാഹുലും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നു കോണ്‍ഗ്രസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top