Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ ഇന്ന് കൊച്ചിയിലെത്തും

May 22, 2018 , ബിജു ചെറിയാന്‍

image1ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ അഞ്ചു ദിവസത്തെ ഭാരത സന്ദര്‍ശനത്തിനായി ഇന്ന് രാവിലെ കൊച്ചിയില്‍ എത്തുന്നു.

സഭയുടെ പ്രാദേശിക സുന്നഹദോസ് സമ്മേളനം, മഞ്ഞിനിക്കര ദയറാ സന്ദര്‍ശനം, കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച എന്നിവയാണ് കേരളത്തിലെ പരിപാടികള്‍. വ്യാഴാഴ്ച ഡല്‍ഹിക്കു തിരിക്കുന്ന ബാവ പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രസിഡന്റ് രാംനാഥ് കോവിന്ദ് എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ലബനോനിലേക്കു മടങ്ങും.

കലുഷിതമായ മലങ്കര സഭയില്‍ ശാശ്വത പരിഹാരം നേടുവാനുള്ള ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സ്ലൈഹീക സന്ദര്‍ശനം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top