Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍

May 22, 2018

Rev. Issac.B.Prakash

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വാര്‍ഷിക കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ മെയ് 25, 26 (വെള്ളി, ശനി) തീയതികളില്‍ നടത്തപെടുന്നതാണ്. അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രഭാഷകനും വാഗ്മിയും, ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച്ച് വികാരിയുമായ റവ. ഫാ. ഐസക്. ബി പ്രകാശ് തിരുവചന പ്രഘോഷണം നടത്തും.

ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച് (5810, Almeda Road, Houston, Texas 77048) നടത്തപ്പെടുന്ന യോഗങ്ങള്‍ വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ സംബന്ധിച്ച് ആഴമേറിയ ദൈവവചനം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും സന്തോഷപൂര്‍‌വ്വം ക്ഷണിക്കുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫിലിപ്പ് ഫിലിപ്പ് (പ്രസിഡന്റ്) 281 261 4603, ഡോ. ഈപ്പന്‍ ഡാനിയേല്‍ (വൈസ് പ്രസിഡന്റ്) 215 262 0709, ജോസഫ് ജോര്‍ജ് (ട്രഷറര്‍) 281 507 5268, ഏബ്രഹാം ഇടിക്കുള (സെക്രട്ടറി) 713 664 5607.

ജീമോന്‍ റാന്നി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top