Flash News

നിപ്പ വൈറസ്; കോഴിക്കോട് രണ്ടു പേര്‍ കൂടി മരിച്ചു; കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശം

May 22, 2018

nipah-deathകോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് രണ്ടു പേര്‍ കൂടി മരിച്ചു. കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കോഴിക്കോട് പേരാമ്പ്ര കൂരാചുണ്ട് സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്. മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു രാജന്‍. ഇയാളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇതോടെ പനിബാധിച്ച് മരിക്കുന്നവരുടെ എണ്ണം പതിനൊന്നായി.

നിപ്പ വൈറസ് പടരുന്ന സാഹചര്യത്തില്‍ പൂനൈ വൈറോളജിയിലെ വിദഗ്ദ സംഘം ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും. നിപ്പവ ലവൈറസിനെകുറിച്ച്‌ പഠിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനുമാണ് അഞ്ചംഗ വൈറോളജി സംഘം കോഴിക്കോടേക്ക് വരുന്നത്. ഇതോടൊപ്പം വെറ്റിനറി സര്‍വകലാശാലയിലെ സംഘവും ഇന്ന് കോഴിക്കോട് എത്തും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറോടെ ഇന്ന് മുതല്‍ ജില്ലയില്‍ തുടരാന്‍ വനം മന്ത്രി രാജു നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളും പ്രവര്‍ത്തനങ്ങളും മനസിലാക്കി ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കാനാണ് സംഘം കോഴിക്കോട് എത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് നിപ്പ വൈറസ് പടരുന്നത്. അതിനാല്‍ സര്‍ക്കാരിന് ഈ മേഖലയില്‍ മുന്‍ പരിചയമില്ല. അതുകൊണ്ട് കേന്ദ്ര നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

നിപ്പ വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. കഴിഞ്ഞ് ദിവസം പരിശോധനയ്ക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവരും. കൂടുതല്‍ ആളുകളുടെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടൊപ്പം മൃഗങ്ങളിലെ നിപ്പ വൈറസ് ബാധ പഠിക്കാന്‍ പ്രത്യേക സംഘവും ഇന്ന് കോഴിക്കോട് എത്തും.

വവ്വാലിലും പന്നികളിലും നിപ്പ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്തിലാണ് മൃഗസംരക്ഷണവകുപ്പ് കോഴിക്കോട് എത്തുന്നത്. വവ്വാലുകളാണ് ചങ്ങരോത്ത് ആദ്യമായി നിപ്പ വൈറസ് മനുഷ്യരില്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ പ്രദേശത്ത് ധാരാളം പന്നികളും ഉണ്ട്. ഇവയില്‍ രോഗബാധ ഉണ്ടായാല്‍ വലിയ ദുരന്തമുണ്ടാകും എന്ന ഭയത്തിലാണ് ആരോഗ്യവകുപ്പ്.

നിപ്പ വൈറസ്: കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശം

ചെന്നൈ: നിപ്പ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കുന്നത് പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ചും കോഴിക്കോടും പരിസര ജില്ലകളിലും. അതിജാഗ്രത പാലിക്കണമെന്നും തമിഴ്‌നാട് ആരോഗ്യകുടുംബ ക്ഷേമ വകുപ്പ് അറിയിച്ചു. പനി ബാധിച്ചവരില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കണം. പഴവര്‍ഗങ്ങള്‍ കഴുകാതെയോ, തൊലി കളയാതെയോ ഭക്ഷിക്കരുതെന്നും നിര്‍ദേശം നല്‍കി. കേരളതമിഴ്‌നാട് അതിര്‍ത്തി ജില്ലകളായ കോയമ്ബത്തൂര്‍, നീലഗിരി പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ പ്രത്യേകപരിശോധനയും ആരംഭിച്ചു.

ചെന്നൈ വിമാനത്താവളത്തിലും യാത്രികരുടെ ആരോഗ്യ പരിശോധന തുടങ്ങിയതായി വിമാനത്താവളാധികൃതര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ ഇതിന്റെ ഭീഷണി ഇല്ലെന്നും ഭയം വേണ്ടെന്നും ആരോഗ്യകുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ പറഞ്ഞു. വൈറസ് പടരുന്നത് ചെറുക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ ആരോഗ്യ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്കു കൊണ്ടുവരുന്ന പഴവര്‍ഗങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ പനിബാധിതരുടെ കണക്കെടുപ്പു നടക്കുകയാണ്. വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടതായും പൊതുജനാരോഗ്യ വകുപ്പു ഡയറക്ടര്‍ ഡോ.കെ. കൊളന്തസ്വാമി അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top