Flash News

തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി പങ്കു വെയ്ക്കല്‍; കര്‍ണ്ണാടകയില്‍ കോണ്‍‌ഗ്രസും ജെഡി‌എസും മന്ത്രിപദത്തെച്ചൊല്ലി തര്‍ക്കം

May 22, 2018

kumaraswamy3ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ കല്ലുകടി തുടങ്ങിയെന്ന് സൂചന. അഞ്ച് വര്‍ഷവും താന്‍ തന്നെയാകും മുഖ്യമന്ത്രിയെന്ന് കുമാരസ്വാമി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ആദ്യം സത്യപ്രതിജ്ഞയെന്നും പിന്നീട് ഇക്കാര്യങ്ങളില്‍ ചര്‍ച്ചയാകാമെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. രണ്ട് ഉപമുഖ്യമന്ത്രിമാരെ വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നുണ്ട്. അതേസമയം ഓരോരുത്തര്‍ക്കും എത്ര മന്ത്രിമാരാകും ഉണ്ടാവുകയെന്ന കാര്യത്തില്‍ ധാരണയായില്ല. ഇന്ന് വൈകിട്ട് നടക്കുന്ന ഇരുകക്ഷികളിലെയും എംഎല്‍എമാരുടെ സംയുക്ത യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.

കൂടുതല്‍ മന്ത്രിസ്ഥാനത്തിന് പുറമെ സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിന്റെ ആവശ്യമാണ്. ഇത് ജെഡിഎസ് അംഗീകരിച്ചിട്ടുണ്ട്. ജി. പരമേശ്വരക്ക് പകരം ഡി.കെ.ശിവകുമാറിനെ കെപിസിസി അധ്യക്ഷനാക്കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. വീരശൈവ ലിംഗായത്ത് വിഭാഗം സുപ്രധാനപദവികള്‍ക്കായി സമ്മര്‍ദം തുടരുകയാണ്. ഇനിയും തഴഞ്ഞാല്‍ ഇപ്പോള്‍ കിട്ടുന്ന ലിംഗായത്ത് വോട്ടും പോകുമെന്നാണ് ഇവരുടെ വാദം. ഉപമുഖ്യമന്ത്രി പദത്തിലേക്ക് ദളിത് നേതാവായ കെപിസിസി അധ്യക്ഷന്‍ ജി പരമേശ്വരക്ക് തന്നെയാണ് മുന്‍തൂക്കം. ലിംഗായത്ത് മതപദവി പ്രക്ഷോഭ നേതാവ് എം.ബി.പാട്ടീലിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ചില എംഎല്‍എമാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് അംഗീകരിക്കാനിടയില്ല.

സ്പീക്കര്‍ സ്ഥാനത്തേക്ക് ലിംഗായത്ത് എംഎല്‍എമാരില്‍ ഒരാളെ കോണ്‍ഗ്രസ് പരിഗണിച്ചേക്കും.പരമേശ്വര ഉപമുഖ്യമന്ത്രിയായാല്‍ ഡി.കെ.ശിവകുമാര്‍ കെപിസിസി അധ്യക്ഷനാവും. സിദ്ധരാമയ്യക്കും സാധ്യതയുണ്ട്. എന്നാല്‍ സഖ്യസര്‍ക്കാരിന്റെ പരിപാടികള്‍ തീരുമാനിക്കുന്ന ഏകോപന സമിതിയുടെ അധ്യക്ഷപദവിയില്‍ അദ്ദേഹം ഉണ്ടാവാനാണ് സാധ്യത. ജെഡിഎസില്‍ നിന്ന് ആരൊക്കെ മന്ത്രിമാരാവണമെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. കുമാരസ്വാമിയുടെ സഹോദരന്‍ എച്ച്.ഡി.രേവണ്ണ, മുന്‍ എംപി എച്ച്.വിശ്വനാഥ്, സിദ്ധരാമയ്യയെ തോല്‍പ്പിച്ച ജി.ടി.ദേവഗൗഡ എന്നിവര്‍ മന്ത്രിസഭയിലെത്തും.

അതിനിടെ വിധാന്‍ സൗധയ്ക്ക് മുന്നില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം എത്തുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയും ചടങ്ങിനെത്തും. ആന്ധ്ര, തെലങ്കാന, ദില്ലി, ബംഗാള്‍ മുഖ്യമന്ത്രിമാരും എം.കെ.സ്റ്റാലിന്‍, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം പങ്കെടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top