Flash News

നിപ്പ വൈറസ് ബാധിച്ച് മരണപ്പെട്ട നഴ്സ് ലിനിയ്ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് മുഖ്യമന്ത്രി

May 22, 2018

linaകോഴിക്കോട് ജില്ലയില്‍ പനിമുലം മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ആതുര സേവനത്തിനിടയില്‍ ജീവന്‍ നല്‍കേണ്ടി വന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാണെന്നും ആ ജീവത്യാഗത്തിനു താരതമ്യങ്ങളില്ലെന്നും മുഖ്യമന്ത്രി തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്

ആതുര സേവനത്തിനിടയില്‍ ജീവന്‍ നല്‍കേണ്ടി വന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാണ്. നിപ്പ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയല്‍ ജീവന്‍ വെടിയേണ്ടി വന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ആ ജീവത്യാഗത്തിനു താരതമ്യങ്ങളില്ല. തന്റെ ചുമതല ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്നതിനിടയിലാണ് ലിനിക്ക് ഈ ദുര്യോഗമുണ്ടായത് എന്നത് ഏറെ ദുഖകരമാണ്. ലിനിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ കേരളമൊന്നാകെ പങ്കുചേരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top