Flash News

കാമുകിക്ക് ചായയില്‍ ഗുളിക ചേര്‍ത്ത് ഗര്‍ഭഛിദ്രം നടത്തിയ പാക് ഡോക്ടര്‍ക്ക് 20 വര്‍ഷം തടവ്; മൂന്നു വര്‍ഷത്തിനു ശേഷം നാടു കടത്തും

May 22, 2018 , പി.പി. ചെറിയാന്‍

sikander-imran-wjla-mo-20180519_hpMain_12x5_992

Sikander Imran

വെര്‍ജിനിയ: പതിനേഴ് ആഴ്ച വളര്‍ച്ചയെത്തിയ കാമുകിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അവരറിയാതെ ചായയില്‍ മരുന്നു കലര്‍ത്തി നല്‍കിയ പാക് വംശജന്‍ ഡോ. സിക്കന്തര്‍ ഇമ്രാനെ 20 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം പാക്കിസ്താനിലേക്ക് തിരിച്ചയക്കാനും ആര്‍ലിംഗ്ടണ്‍ കൗണ്ടി ജഡ്ജി ഉത്തരവിട്ടു. കൂടാതെ മെഡിക്കല്‍ ലൈസെന്‍സ് റദ്ദാക്കാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.

ഗര്‍ഭസ്ഥ ശിശുവിന്റെ കൊലപാതക കുറ്റം ചുമത്തി കഴിഞ്ഞ വര്‍ഷമാണ് ഡോക്ടറെ അറസ്റ്റു ചെയ്തത്.

ഡോക്ടറുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കാമുകി ബ്രൂക്ക് ഫിസ്കിന് സംസാരത്തിനിടിയില്‍ ചായയില്‍ ഗര്‍ഭഛിദ്ര ഗുളിക ചേര്‍ത്തു നല്‍കുകയായിരുന്നു. മെയ് 18-ന് വിധി പറയുന്നതിനു മുമ്പ് ഡോക്ടര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ബ്രൂക്ക് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.

brooke-fiske-wjla-mo-20180519_hpMain_4x3_992

Brooke Fiske

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top