Flash News

ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം 2018

May 22, 2018 , ജിമ്മി കണിയാലി

committeeചിക്കാഗോ മലയാളി അസ്സോസിയേഷന്‍ 2018 ലെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഈ വര്‍ഷം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

സ്‌കോളര്‍ഷിപ്പ് കമ്മിറ്റി കണ്‍വീനറായി ജേക്കബ് മാത്യു പുറയംപള്ളിയെ തിരഞ്ഞെടുത്തു. അദ്ദേഹത്തോടൊപ്പം പ്രസിഡന്റ് രഞ്ജന്‍ അബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

ഹൈസ്‌കൂളില്‍ നിന്ന് ലഭിച്ച GPA യോടൊപ്പം, ACT സ്‌കോറും കുട്ടികളുടെ പഠ്യേതര പ്രവര്‍ത്തനങ്ങളും, സാമൂഹിക സേവന പരിചയവും മറ്റു കലാകായിക രംഗങ്ങളിലെ മികവുകളും എല്ലാം വിശദമായി പരിഗണിച്ച ശേഷമായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. വിശദമായ അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും അസ്സോസിയേഷന്റെ വെബ്‌സൈറ്റ് www.chicagomalayaleeassociation.org യില്‍ നിന്നും, അസ്സോസിയേഷന്റെ ഫേസ്ബുക്ക് പേജുകളില്‍ നിന്നും ലഭിക്കുന്നതാണ്.

സാബു & ലിസി നടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ആയിരിക്കും ജേതാവിനു ലഭിക്കുക.

വിജയിക്ക് ആഗസ്റ്റ് 25 ശനിയാഴ്ച വൈകുന്നേരം നാലു മണി മുതല്‍ പാര്‍ക്ക് റിഡ്ജിലെ മെയിന്‍ ഈസ്റ്റ് ഹൈസ്‌കൂളില്‍ വെച്ച് നടത്തുന്ന ഓണാഘാഷങ്ങളോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കുന്നതായിരിക്കും.

Sabu and Lissy Naduveettil

Sabu and Lissy Naduveettil


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top