Flash News
“കടുത്ത മാനസിക സമ്മര്‍ദ്ദമാണ്, ഉറങ്ങാന്‍ പറ്റുന്നില്ല”; മനോരോഗ വിദഗ്ധനെ കാണണമെന്ന് വാശിപിടിച്ച് ജോളി   ****    “എന്റെ കുഞ്ഞിന് ഷൂസിന്റെ വള്ളി കെട്ടാന്‍ പോലും അറിയില്ല….. കൊന്നതാ എന്റെ കുഞ്ഞിനെ”; മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ മനം നൊന്ത് മാതാപിതാക്കള്‍   ****    “രാമജന്മ ഭൂമിയില്‍ പള്ളി നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കില്ല; മറ്റെവിടെയെങ്കിലും ഭൂമി നല്‍കാം”; അയോധ്യ മേയര്‍   ****    ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: സുപ്രീം കോടതിയുടെ സുപ്രധാന വിധി   ****    ശബരിമല യുവതീപ്രവേശം: പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി നാളെ   ****   

ചന്ദ്രശേഖരന്‍ നായര്‍ എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍

May 22, 2018 , ജയപ്രകാശ് നായര്‍

Microsoft Word - Photo of Trustee Board.docxന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ 2018-19 പ്രവര്‍ത്തന വര്‍ഷത്തെ ബോര്‍ഡ് ഓഫ് ട്രസ്റ്റീയുടെ ചെയര്‍മാനായി ന്യൂജേഴ്സിയില്‍ നിന്നുള്ള ചന്ദ്രശേഖരന്‍ നായരെ തെരഞ്ഞെടുത്തു. സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ പ്രസിഡന്റും അസോസിയേഷനിലെ സജീവ സാന്നിധ്യവുമാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ചെയര്‍പേഴ്‌സണ്‍ ശ്രീമതി വനജ നായരില്‍ നിന്ന് സ്ഥാനം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം, പുതിയ തലമുറയ്ക്ക് ശരിയായ മാര്‍ഗനിര്‍ദേശം നല്‍കി സംഘടനയെ ശക്തിപ്പെടുത്തുന്നതോടൊപ്പം തനതായ സംസ്കാരം നിലനിര്‍ത്തേണ്ട ആവശ്യകതയെപ്പറ്റി ഹൃദയസ്പൃക്കായി സംസാരിച്ചു. അഭിപ്രായ സമന്വയത്തിലൂടെ ഏതു പ്രശ്നങ്ങളും പരിഹരിച്ചു സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുവാന്‍ പരമാവധി പ്രയത്നിക്കുമെന്നു അദ്ദേഹം പറഞ്ഞു.

ശ്രീമതി വനജ നായര്‍, തന്നോടൊപ്പം ഒരു വര്‍ഷക്കാലം ബോര്‍ഡില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയര്‍മാന്‍ സ്ഥാനമേല്‍ക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ക്കും ടീമിനും പൂര്‍ണ പിന്തുണ വാഗ്‌ദാനം നല്‍കുകയും ചെയ്തു.

മുന്‍ പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ റിക്കോർഡിംഗ് ട്രസ്റ്റീയായി പ്രവര്‍ത്തിക്കും.

രാമചന്ദ്രന്‍ നായര്‍, ശ്രീമതി വനജ നായര്‍, സുനില്‍ നായര്‍, കുന്നപ്പള്ളില്‍ രാജഗോപാല്‍ എന്നിവരായിരിക്കും ട്രസ്റ്റീ ബോര്‍ഡിലെ ഈ വര്‍ഷത്തെ മറ്റ് അംഗങ്ങള്‍.

38C263D7- B6B7B3D9-


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top