Flash News

മാര്‍ത്തോമ്മ സഭാ മുന്‍ സെക്രട്ടറി വെരി.റവ.എ.സി.കുര്യന്‍ അന്തരിച്ചു.

May 23, 2018 , ഷാജി രാമപുരം

Very.Rev.A.C Kurianന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ മുന്‍ സഭാ സെക്രട്ടറിയും, ഏറ്റവും സീനിയര്‍ വികാരി ജനറാളും ആയ തിരുവല്ല വാരിക്കാട് അറപ്പുരയില്‍ റവ.എ.സി.കുര്യന്‍ (80) അന്തരിച്ചു. തിരുവല്ലായിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ച് പെട്ടെന്നനുണ്ടായ ഹൃദയസംബന്ധമായ അസുഖം മൂലമാണ് അന്ത്യമുണ്ടായത്.

കൊട്ടാരക്കര പട്ടമല മാര്‍ത്തോമ്മ ഇടവകയില്‍ അറപ്പുരയില്‍ പരേതരായ എം.ഓ.ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്. വടശ്ശേരിക്കര കല്ലോടിക്കുഴിയില്‍ സൂസമ്മയാണ് ഭാര്യ. സംസ്‌കാരം മെയ് 28 തിങ്കളാഴ്ച ഉച്ചക്ക് 2.30ന് തിരുവല്ലാ വാരിക്കാട് സെഹിയോന്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.

നിര്‍മ്മല (തിരുവനന്തപുരം), ജെയിക്കബ് കുര്യന്‍ (തിരുവനന്തപുരം), അനില (കാനഡ) എന്നിവര്‍ മക്കളും, സാനു ജോര്‍ജ് (ഐ.എ.എന്‍.എസ്. വാര്‍ത്താ ഏജന്‍സി), സൂസന്‍, മനോജ് എന്നിവര്‍ മരുമക്കളും ആണ്.

മാര്‍ത്തോമ്മ സഭയുടെ 35ല്‍ പരം ഇടവകയില്‍ വികാരിയായിരുന്നു. 2003 ല്‍ സഭയുടെ സജീവ സേവനത്തില്‍ നിന്നും വിരമിച്ച ശേഷം കഴിഞ്ഞ 15 വര്‍ഷമായി തിരുവല്ലാ പുഷ്പഗിരി മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ചുള്ള പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളുമായി മരണസമയം വരെയും വ്യാപൃതനായിരുന്നു.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് ഭദ്രാസനത്തിനുവേണ്ടി അനുശോചനം അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top