Flash News

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന്; എം‌എല്‍‌എമാരെ ചാക്കിട്ട് പിടിക്കാന്‍ തക്കം പാര്‍ത്ത് ബിജെപി

May 23, 2018

kumaraswami-2കര്‍ണാടകയില്‍ ഇന്ന് കുമാരസ്വാമി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം 4. 30 നാണ് ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷന്‍ ഡോ. ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിന് 22 മന്ത്രിസ്ഥാനം ജെഡിഎസിന് 12 മന്ത്രിസ്ഥാനവുമെന്ന് ധാരണയായിട്ടുണ്ട്. പക്ഷേ ഇന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂ. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെഡിഎസിനുമാണ്.

ബിജെപിക്കെതിരായ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ ഒപ്പം നിര്‍ത്തുന്നതിന്റെ ആദ്യ ചുവടായി ഇന്ന് നടക്കുന്ന കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എല്ലാ രാഷ്ട്രീയകക്ഷികളേയും കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വം ക്ഷണിച്ചിട്ടുണ്ട്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, മുഖ്യമന്ത്രി പിണറായി വിജയന്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി. നേതാവുമായ ചന്ദ്രബാബു നായിഡു, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തമിഴ്നാട്ടില്‍ നിന്ന് ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്‍, എന്‍.സി.പി. നേതാവ് ശരത്ത് പവാര്‍ തുടങ്ങിയ നേതാക്കളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സ്ഥാനമേറ്റ് 15 ദിവസത്തിനകം വിശ്വാസവോട്ട് നേടണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല കുമാരസ്വാമിയോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം വേണ്ടെന്ന് കുമാരസ്വാമി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി.

പക്ഷേ ഇപ്പോഴും ബിജെപി കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. നാളെ സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന വിശ്വാസ വോട്ടില്‍ ഇതില്‍ പ്രതികൂലമായി ബാധിക്കൂമോയെന്ന് ആശങ്ക കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിനുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top