Flash News

ഫോമാ കണ്‍വന്‍ഷനു 101 പേരുടെ പഞ്ചാരിമേളം ഒരുക്കിക്കൊണ്ട് ജോസ്‌‌മാന്‍ കരേടനും കൂട്ടരും

May 23, 2018 , ബിന്ദു ടിജി

Newsimg1_59609609ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സാസിയേഷന്‍ ഓഫ് അമേരിക്കാസ്) ചിക്കാഗോ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്‍ 2018 ആരംഭിക്കുന്നത് ഗംഭീര വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരിക്കും. സൗത്ത് ഫ്ലോറിഡയിലെ പ്രശസ്ത പെര്‍ക്കഷണിസ്റ്റ് ജോസ്‌മാന്‍ കരേടന്‍ പഞ്ചാരി മേള കമ്മിറ്റിയുടെ ചെയര്‍മാന്‍. ചിക്കാഗോയിലെ ഒട്ടനവധി പേര്‍ ശിഷ്യന്‍മാരായിട്ടുള്ള സ്കറിയകുട്ടി തോമസ് ആണ് കോ ചെയര്‍മാന്‍.

നോര്‍ത്ത് അമേരിക്കയിലെ വിവിധ മലയാളി അസ്സോസിയേഷനുകളില്‍ നിന്നുമായി ചെണ്ട മേളത്തില്‍ വിദഗ്ദ്ധരായ നൂറില്‍ പരം കലാകാരന്‍ മാര്‍ അന്ന് നടക്കുന്ന ഘോഷ യാത്രയില്‍ അണിനിരക്കും. കാണികള്‍ക്ക് ഏറെ ആനന്ദം നല്‍കുന്ന ഒരു ദൃശ്യ ശ്രവ്യ വിരുന്നൊരുക്കുവാന്‍ ജോസ്മാന്‍ കാരേടന്റെയും സ്കറിയകുട്ടി തോമസിന്റെയും നേതൃത്വത്തില്‍ ഈ കലാകാരമാര്‍ കഠിനമായി ചെണ്ടമേളം അഭ്യസിക്കുന്നു. ചെറു കൂട്ടങ്ങളായി ഓണ്‍ ലൈനിലൂടെ ലൈവായിട്ടാണ് ഇപ്പോള്‍ ക്ലാസ്സുകള്‍ എടുത്തു കൊണ്ടിരിക്കുന്നത്. പഞ്ചാരിമേളത്തിന്റെ മറ്റു കമ്മറ്റി അംഗങ്ങളായി കമ്മറ്റി ഇന്‍ ചാര്‍ജ് തോമസ് ചാണ്ടി, നോയല്‍ മാത്യു, നിഷാദ് പൈട്ടുതറയില്‍, റോഷിന്‍ മാമന്‍, ബാബു ദേവസ്യ എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്.

ഈ വാദ്യമേള ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും മറക്കാനാവാത്ത ഒരനുഭവം ആയിരിക്കുമെന്ന് ഫോമ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ പറഞ്ഞു.

തുടക്കത്തില്‍ കലാകാരന്‍മാര്‍ രണ്ട് വിഭാഗമായി അവതരിപ്പിക്കുന്ന ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രവേശിക്കും. പിന്നീട് കേരളത്തിന്റെ തനതായ ശൈലിയില്‍ അത്യാകര്‍ഷകമായി രണ്ടു ടീമും ഒന്നായി സദസ്സിന് മേളക്കൊഴുപ്പിന്റെ മാസ്മരിക അനുഭൂതി സമ്മാനിക്കും . ഇതുവരെ അമേരിക്കയിലെ ഒട്ടേറെ കലാകാരന്‍മാര്‍ ഈ സംരംഭത്തില്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കമ്മിറ്റി അറിയിച്ചു.

ജൂണ്‍ ഇരുപത്തി ഒന്ന് മുതല്‍ ഇരുപത്തി നാല് വരെയാണ് ചിക്കാഗോയില്‍ നടത്തപ്പെടുന്ന ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് : ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616, ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598.

സന്ദര്‍ശിക്കുക: http://www.fomaa.net

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top