Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ ഒന്‍പതിന് ഡാലസിലെ ഡോ . കാവില്‍ നഗറില്‍ വച്ച് അരങ്ങേറും

May 23, 2018 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_85220774ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ കോണ്‍ഫറന്‍സ് ജൂണ്‍ ഒന്‍പതാം തീയതി ഡാളസ് കൗണ്ടിയിലെ ഇര്‍വിങ്ങിലുള്ള ഏട്രിയം ഹോട്ടലില്‍ മുന്‍ ഗ്ലോബല്‍ ചെയര്‍മാനും വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ അനിഷേധ്യ നേതാവുമായിരുന്ന കാലം ചെയ്യപ്പെട്ട ഡോ. ശ്രീധര്‍ കാവില്‍ മെമ്മോറിയല്‍ നഗറില്‍ നടത്തപെടുമെന്നു റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍ അറിയിച്ചു. ഡോ. ശ്രീധര്‍ കാവില്‍ വേള്‍ഡ്അ മലയാളീ കൗണ്‍സിലിനു നല്‍കിയ ഉദാത്തമായ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് കോണ്ഫറന്‌സു സ്ഥലത്തിന് അദ്ദേഹത്തിന്റെ പേര് നലകിയതു. ലോണ്‍ സ്റ്റാര്‍ സ്റ്റേറ്റ്എ ന്നറിയപ്പെടുന്ന ടെക്‌സസില്‍ വച്ച് നടത്തപ്പെടുന്ന റീജിയണല്‍ കോണ്‍ഫറന്‍സ് സംഘടനയുടെ നീണ്ട ഇരുപത്തിമൂന്നു വര്‍ഷത്തിനുള്ളിലെ യാത്രയില്‍ ഒരു നാഴികകല്ലായിരുക്കുമെന്നു ഗ്ലോബല്‍ ബിസിനസ് ഫോറം പ്രസിഡണ്ട് തോമസ് മൊട്ടക്കല്‍ ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. ഡബ്ല്യൂ. എം. സി. ഗ്ലോബല്‍, റീജിയന്‍ നേതാക്കള്‍ കോണ്‍ഫറന്‍സില്‍ പങ്കെടിക്കുമെന്നു റീജിയന്‍ പ്രസിഡന്റ് ശ്രീ പി. സി. മാത്യു പറഞ്ഞു.

ഡാളസിലെ പ്രൊവിന്‍സ് ചെയര്‍മാന്‍ പ്രസിഡന്റ് തോമസ് എബ്രഹാം, വൈസ് പ്രസിഡണ്ട് എബ്രഹാം ജേക്കബ് , ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്കസ്‌മോന്‍ മൈക്കിള്‍, തോമസ് ചെല്ലേത്, ഷേര്‍ലി ഷാജി, ഷാജി നീരക്കല്‍, ബെന്നി ജോണ്‍, സോണി സൈമണ്‍, സണ്ണി കൊച്ചുപറമ്പില്‍, അനില്‍ മാത്യു, ജോണ്‍സന്‍ ഉമ്മന്‍, ബിനു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിശാലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു. റീജിയനിലെ പ്രൊവിന്‍സ് പ്രോസിഡന്റുമാരും ചെയര്‍മാന്‍മാരും കോഓര്‍ഡിനേറ്റര്‍ മാരായി പ്രവര്‍ത്തിക്കും. വിവിധ പ്രൊവിന്‍സുകളില്‍ നിന്നുള്ള രെജിസ്‌ട്രേഷനുകള്‍ വന്നു തുടങ്ങിയതായി പ്രൊവിന്‍സ് പ്രസിഡണ്ട് വര്ഗീസ് കയ്യാലക്കകം പറഞ്ഞു. ജൂണ്‍ എട്ടിന് എത്തിച്ചേരുന്ന പ്രതിനിധികള്‍ക്കു ഊഷ്മളമായ വരവേല്പ്പ് നല്‍കും. തുടര്‍ന്നു രാവിലെ പത്തുമണിയോടെ രജിസ്‌ട്രേഷന് തുടക്കം കുറിക്കും. റീജിയന്‍ എക്‌സിക്കുട്ടീവ് കൗണ്‍സില്‍, ജനറല്‍ കൗണ്‍സില്‍, ചിക്കാഗോയില്‍ നിന്നും എത്തുന്ന ആന്‍ ലൂക്കോസിന്റെ നേതൃത്വത്തില്‍ “ദി ഡെവലൊപ്പിങ് അഡോള്‍സെന്റ് ബ്രെയിന്‍, എ നൂറോ സയന്‍സ് പെര്‍സ്‌പെക്റ്റീവ്” എന്ന വിഷയത്തില്‍ സിംപോസിയം സംഘടിപ്പിക്കും. വൈകുന്നേരം ടാലെന്റ്‌റ് ഷോയും അവാര്‍ഡുദാന ചടങ്ങും ഉണ്ടായിരിക്കും. ബിസിനസ്തു അച്ചീവ്‌മെന്റ് അവാര്‍ഡ്, സാഹിത്യ അവാര്‍ഡ്, യൂത്ത് എംപവര്‌മെന്റ് അവാര്‍ഡ് എന്നിവ ഉണ്ടായിരിക്കും. വിശദമായ കര്‍മ്മ പരിപാടികള്‍ പിന്നീട് അ റിയിക്കുന്നതായിരിക്കുമെന്നു കണ്‍വീനര്‍ കൂടിയായ ഫ്രിക്‌സ് മോന്‍ മൈക്കിള്‍, ജനറല്‍ കണ്‍വീനര്‍ പി. സി. മാത്യു എന്നിവര്‍ അറിയിച്ചു. ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍: 972 999 6877, 469 660 5522 എന്നി നമ്പറുകളില്‍ വിളിക്കാവുന്നതാണ്. അവാര്ഡുകളിലും ടാലെന്റ് ഷോയിലും സിമ്പോസിയത്തിലും പങ്കെടുക്കാവാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പേരുവിവരങ്ങള്‍ നാകേണ്ടതാണ് എന്ന് സംഘടകര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top