Flash News

റമദാന്‍ പഠന ക്ലാസ് നടത്തി

May 23, 2018 , അഫ്സല്‍ കിളയില്‍

33100521_958558347650679_6034502666619453440_nദോഹ: അല്‍ മദ്രസ അല്‍ ഇസ്ലാമിയ ദോഹയില്‍ വിദ്യാര്‍ഥികള്‍ക്കായി ആവിഷ്ക്കരിച്ച റമദാന്‍ പ്രൊജക്ടിന് മുതിര്‍ന്ന വിദ്യാർഥികള്‍ക്കായി നടത്തുന്ന പ്രത്യേക റമദാന്‍ പoന ക്ലാസോടെ തുടക്കമായി. ആലുവ അസ്‌ഹറുല്‍ ഉലൂം കോളേജ് പബ്ലിക് റിലേഷന്‍ വിഭാഗം തലവന്‍ അഷ്റഫ് അലി “നോമ്പിന്റെ ചൈതന്യം” എന്ന വിഷയത്തില്‍ വിദ്യാര്‍ഥികളോട് സംവദിച്ചു. ആക്ടിംഗ് പ്രിന്‍സിപ്പല്‍ സഫീര്‍ മമ്പാട് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രിന്‍സിപ്പല്‍ സിദ്ധീഖ്. എം.ടി. യു.പി സെക്ഷന്‍ ഹെഡ് യൂനുസ് സലീം എന്നിവര്‍ സംബന്ധിച്ചു. മറ്റു വിഭാഗങ്ങള്‍ക്ക് നടന്ന ക്ലാസുകളില്‍ അധ്യാപകരായ സുഹൈല്‍ ശാന്തപുരം, സലീം ഉമരി, സാജിത ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.

റമദാന്‍ പ്രൊജക്ടിന്റെ ഭാഗമായ “തര്‍തീല്‍” ഖുര്‍ആന്‍ പാരായണ പരിശീലനം തജ്‌വീദ് ഫാക്വല്‍റ്റി ഹെഡ് ഉസ്മാന്‍ പി. പിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഔഖാഫ് നടത്തുന്ന തജ്‌വീദ് ക്ലാസില്‍ പരിശീലനം നേടിയ അധ്യാപകരായ പി കെ സൗദ, ജൂബി സാകിര്‍, സഫീറ ഖാസിം എന്നിവര്‍ നേതൃത്വം നല്‍കി.

33170098_958558297650684_5674530337871364096_n

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top