Flash News

പ്ലസ് വണ്‍ സീറ്റ്: ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിലേക്ക്

May 23, 2018 , റബീ ഹുസൈന്‍ തങ്ങള്‍

FB_IMG_1493569091162മലപ്പുറം: പ്ലസ് വണ്‍ അപേക്ഷാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും മലപ്പുറം ജില്ലയിലെ സീറ്റ് ക്ഷാമത്തിന്റെ കാര്യത്തില്‍ മൗനം തുടരുന്ന സര്‍ക്കാറിനെതിരെ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിന്. നിലവിലെ അപേക്ഷകരുടെ എണ്ണമെടുത്താല്‍ തന്നെ അത് ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളെക്കാള്‍ അധികമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ഥികളുടെയും പ്രവാസി വിദ്യാര്‍ഥികളുടെയും അപേക്ഷാ സമര്‍പ്പണം കൂടി നടന്നാല്‍ സീറ്റ് ക്ഷാമം രൂക്ഷമാവും. അവസാന നിമിഷത്തെ സീറ്റ് വര്‍ധനവ് എയ്ഡഡ് -സര്‍ക്കാര്‍ സ്കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങളുടെ പേര് പറഞ്ഞ് തള്ളാനുള്ള സാധ്യതയുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ജനപ്രതിനികള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിക്കുമെന്നും മണ്ഡലം തലങ്ങളില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ തൃപ്പനച്ചി അധ്യക്ഷത വഹിച്ചു. ഹബീബ റസാഖ്, സാബിക് വെട്ടം, ആസിഫലി, നസീഹ മലപ്പുറം, ബാസിത് താനൂര്‍, അഷ്ഫാഖ് മഞ്ചേരി, അബ്ദുല്‍ ബാസിത്, റബീ ഹുസൈന്‍ തങ്ങള്‍, ഷിബാസ് പുളിക്കല്‍, ഷാഫി കൂട്ടിലങ്ങാടി എന്നിവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top