Flash News

പ്ലസ് വണ്‍: സീറ്റ് വര്‍ദ്ധനവല്ല, അധിക ബാച്ചുകളാണ് പരിഹാരം : ഫ്രറ്റേണിറ്റി

May 24, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20180524_175627_195

എ.പി അബ്ദുല്‍ വഹാബിന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി സാബിക് വെട്ടം നിവേദനം നൽകുന്നു

മലപ്പുറം : പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധനവല്ല, അധിക ബാച്ചുകളാണ് പരിഹാരമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ തൃപ്പനച്ചി.

20 ശതമാനം പ്ലസ് വണ്‍ സീറ്റുകള്‍ വർദ്ധിപ്പിച്ചത് നല്ല കാര്യം തന്നെ, പക്ഷേ അതുകൊണ്ട് തീരുന്നതല്ല നിലവിലെ പ്രതിസന്ധി. കഴിഞ്ഞ വര്‍ഷം വർധിപ്പിച്ച 10 ശതമാനം സീറ്റ് ഭൗതിക സൗകര്യമില്ലാത്തതിനാല്‍ സ്വീകരിക്കാത്ത സ്കൂളുകളുണ്ട്. സീറ്റ് ക്ഷാമം അനുവദിക്കുന്ന മലബാര്‍ മേഖലയില്‍ നിലവില്‍ തന്നെ ഒരു ക്ലാസില്‍ അമ്പതിലധികം വിദ്യാര്‍ഥികളുണ്ട്. ഇനിയത് അറുപതിനും മുകളിലാകും. ഇത്രയധികം വിദ്യാര്‍ഥികള്‍ ഒരു ക്ലാസിലുണ്ടാകുമ്പോള്‍ അനുഭവിക്കുന്ന ദുരിതം പറയേണ്ടതില്ല. അധിക ബാച്ചുകളനുവദിച്ചാലെ ഹയര്‍ സെക്കന്ററി മേഖലയില്‍ മലബാര്‍ മേഖല അനുഭവിക്കുന്ന പ്രതിസന്ധിക്ക് അറുതിയാവൂവെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സ്കൂളുകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെങ്കില്‍ അതിനനുസരിച്ച ഭൗതിക സൗകര്യങ്ങളും ഉണ്ടാകേണ്ടതുണ്ട്. സ്ഥിരമായ പരിഹാരം ഈ രംഗത്ത് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനുള്ള പാക്കേജുകള്‍ അടിയന്തരമായ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജില്ലയിലെ ഹയര്‍ സെക്കണ്ടറി സീറ്റുകളിലെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുല്‍ വഹാബിന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി സാബിക് വെട്ടം നിവേദനം നല്‍കി. ബന്ന യൂനിവേഴ്‌സിറ്റി, കെ.പി ഹാദി, ബാസിത്ത് കള്ളിയത്ത് എന്നിവര്‍ സംബന്ധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top