Flash News

തൂത്തുക്കുടി വെടിവെപ്പ്: ഫ്രറ്റേണിറ്റി മൂവ്മെന്റ് അപലപിച്ചു

May 24, 2018 , കെ.എം. സാബിര്‍ അഹ്സന്‍

shafeeതിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും മുകളിലല്ല ഒരു വികസന സങ്കല്‍പവുമെന്ന് ഭരണാധികള്‍ ഓര്‍ക്കണമെന്നും തൂത്തുക്കുടിയിലെ വേദാന്തയുടെ കോപ്പര്‍ അയിരുരുക്ക് കമ്പനിക്കെതിരെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെ വെടിയുണ്ടകള്‍ കൊണ്ട് നേരിട്ടത് അങ്ങേയറ്റം അപലനീയമാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ഷാദ് അഭിപ്രായപ്പെട്ടു. വേദാന്തക്ക് വേണ്ടി തമിഴ്നാട് സര്‍ക്കാര്‍ പോലീസിനെ വെച്ച് ജനകീയ പോരാട്ടത്തെ നിഷ്കാസനം ചെയ്യാന്‍ ശ്രമിക്കുകയാണ് ചെയ്തത്. രാജ്യത്ത് കോര്‍പ്പറേറ്റുകൾക്ക് വേണ്ടി പൗരസമൂഹത്തിനെതിരെ ബലപ്രയോഗം നടപ്പിലാക്കുകയാണ് ഭരണകൂടങ്ങള്‍. ജനകീയ ജനാധിപത്യ ശബ്ദങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുത്തിയും ഉന്മൂലം ചെയ്തും ഇല്ലാതാക്കാനുള്ള ഭരണകൂട – കോര്‍പറേറ്റ് അജണ്ടകള്‍ ഇവിടെ ആവര്‍ത്തിക്കപ്പെടുകയാണ്.

തൂത്തുക്കുടിയില്‍ കോര്‍പറേറ്റുകൾക്കു വേണ്ടി പൗരന്മാരെ കൂട്ടക്കൊല ചെയ്ത് നഷ്ടപരിഹാരക്കണക്കുകള്‍ കൊണ്ട് അക്രമത്തെ മറച്ചു പിടിക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. വികസനത്തിന്റെ മറവില്‍ നരനായാട്ട് നടത്തുന്ന ഭരണകൂട നടപടികള്‍ക്കെതിരെ കൂടുതല്‍ ജനാധിപത്യപരമായ ജാഗ്രതകള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. തൂത്തുക്കുടി വെടിവെപ്പില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top