Flash News

നിപ്പ വൈറസ് പടര്‍ന്നു പിടിച്ചിരിക്കുന്ന കേരളത്തിലേക്ക് യാത്രകള്‍ ഒഴിവാക്കാന്‍ യു.എ.ഇ. ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഈദ് അവധിക്ക് നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ക്ക് തിരിച്ചടി

May 25, 2018

nipah-3നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കേരളത്തിലേക്കുള്ള യാത്ര നിപ്പ പകരുന്നതിന് ഇടയാക്കുമെന്ന ആശങ്ക ശക്തമായതിനാലാണ് രാജ്യത്ത് താമസിക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇത് പെരുന്നാള്‍ അവധിക്കായി നാട്ടിലേക്ക് വരാനിരുന്നവര്‍ക്ക് വെല്ലുവിളിയാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. നേരത്തെ, നിപ്പാ വൈറസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിപ്പ ബാധിക്കാതിരിക്കാന്‍ ഇന്ത്യാ, കേരള സര്‍ക്കാരുകള്‍ നല്‍കിയിട്ടുള്ള മുന്‍കരുതലുകള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

നിപ്പാ വൈറസ് രാജ്യത്ത് പ്രവേശിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ മുന്നറിയിപ്പില്‍ ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയം പറയുന്നു. ഇതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ മന്ത്രാലയം ലോകാരോഗ്യ സംഘടനയെ സമീപിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ,ബഹ്‌റൈനും കേരളത്തിലേക്കുള്ള യാത്ര വിലക്കിയിരുന്നു.

അതേസമയം, സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയില്‍ ജാഗ്രത പാലിക്കുമെന്നും യു.എ.ഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് അറിയിച്ചു. നിപ്പ വൈറസുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും ഉപദേശം തേടിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോടേക്ക് എമിറേറ്റ്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top