Flash News

ഫ്രിക്സ്മോന്‍ മൈക്കിള്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പതിനൊന്നാമത് ബയനിയല്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍, റവ. ഷാജി കെ. ഡാനിയേല്‍ ചെയര്‍മാന്‍

May 25, 2018 , ലാലി ജോസഫ്, ഡാളസ്

Newsimg1_96020180ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ കോണ്‍ഫറന്‍സ് ജൂണ്‍ മാസം ഒന്‍പതാം തീയതി ഡാളസ് കൗണ്ടിയിലെ ഇര്‍വിങ്ങിലുള്ള ഏട്രിയം ഹോട്ടലില്‍ നടത്തപ്പെടുന്നതു പ്രമാണിച്ചു രുപം കൊടുത്ത കമ്മിറ്റിയുടെ കണ്‍വീനര്‍ ആയി ബിസിനസ് ഫോറം പ്രസിഡന്റ് കൂടിയായ ഫ്രിക്‌സ്‌മോന്‍ മൈക്കിളിനെ തെരഞ്ഞെടുത്തു. റീജിയന്‍ ബിസിനസ്സ്‌റീ ഫോറം പ്രസിഡണ്ട് റവ. ഷാജി. കെ. ഡാനിയേല്‍ ചെയര്മാനായിരിക്കും. റീജിയന്‍ പ്രസിഡന്റ് പി. സി. മാത്യു ജനറല്‍ കണ്‍വീനറും, ചെയര്‍മാന്‍ ജോര്‍ജ് പനയ്ക്കല്‍ അഡ്വൈസറി ചെയറും ആയിരിക്കും. ഡാളസിലെ മറ്റു ഭാരവാഹികളും കമ്മിറ്റി യില്‍ വിവിധ ചുമതലകള്‍ വഹിക്കും, ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്‌സി , ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ ഡി. സി., ചിക്കാഗോ, ഹൂസ്റ്റണ്‍, ഒക്കലഹോമ, മുതലായ പ്രൊവിന്‍സ് ഭാരവാഹികള്‍ കോഓര്‍ഡിനേറ്റര്‍ മാരായിരിക്കും.

മറ്റു ഭാരവാഹികള്‍: പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് എബ്രഹാം, പ്രസിഡന്റ്: വര്‍ഗീസ് കയ്യാലക്കകം, ട്രഷറര്‍ തോമസ് ചെള്ളേത്തു, വൈസ് പ്രസിഡന്റുമാര്‍ സാം മാത്യു, സുനില്‍ എഡ്വേര്‍ഡ്, എബ്രഹാം മാലിക്കറുകയില്‍, ഷേര്‍ലി ഷാജി നിറയ്ക്കല്‍, ജോയിന്റ് സെക്രട്ടറി രാജന്‍ മാത്യു, മഹേഷ് പിള്ളൈ, തൊമ്മിച്ചന്‍ മുകളേല്‍, സിജു ജോര്‍ജ്, ബിജി എഡ്‌വേഡ്, മേരി തോമസ്, അനില്‍ മാത്യു (ഓള്‍ സ്‌റ്റേറ്റ്), ബിനു മാത്യു (എലൈവ്), ഷാജി നിറയ്ക്കല്‍ (സെഞ്ചുറി), രാജു വട്ടമല. സണ്ണി കൊച്ചുപറമ്പില്‍, എലിയാസ് നെടുവേലില്‍, ബിജുസ് ജോസഫ്, ബെന്നി ജോണ്‍, സോണി സൈമണ്‍, ഹരി തങ്കപ്പന്‍ (സുവനീര്‍ എഡിറ്റോറിയല്‍), ജേക്കബ് കുളങ്ങര, ജെസ്വിന്‍ ജെയിംസ്, സുമോദ് ബോസ് മുതലായവര്‍ ആയിരിക്കും.

ഓഗസ്റ്റ് 24, 25, 26 തീയതികളില്‍ ന്യൂ ജേര്‍സിയില്‍ വച്ച് നടത്തുന്ന പതിനൊന്നാമത് ഗ്ലോബല്‍ ബയനിയല്‍ കോണ്‍ഫെറന്‍സിനു കളമൊരുങ്ങുന്ന സാഹചര്യത്തില്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ പ്രാധാന്യം അര്‍ഹിക്കുന്നതായി വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, കണ്‍വീനര്‍ തങ്കമണി അരവിന്ദന്‍, റെജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ പിന്റോ ചാക്കോ എന്നിവര്‍ പറഞ്ഞു.

ചടങ്ങിലേക്ക് ഡാളസിലെ മാത്രമല്ല അമേരിക്കയിലെ തന്നെ മലയാളീ പ്രതിഭകളെയും സാമൂഹിക സാംസ്‌കാരിക നേതാക്കളെയും സാഹിത്യ സ്‌നേഹികളായും സാദരം സ്വാഗതം ചെയ്യുന്നതായി റീജിയന്‍ സെക്രട്ടറി കുരിയന്‍ സഖറിയ, ട്രഷറര്‍ ഫിലിപ്പ് മാരേട് എന്നിവര്‍ സംയുക്തമായി അറിയിച്ചു.

ഡബ്ല്യൂ. എം. സി. ഗ്ലോബല്‍, റീജിയന്‍ നേതാക്കള്‍ കോണ്‍ഫറന്‍സില്‍ പങ്കെടിക്കുമെന്നു റീജിയന്‍ പ്രസിഡന്റ് ശ്രീ പി. സി. മാത്യു പറഞ്ഞു.

ഫോട്ടോയില്‍ ഇടത്ത് ഇരിക്കുന്നവരില്‍: ഷേര്‍ലി നിറക്കല്‍, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, പാസ്റ്റര്‍ ഷാജി. കെ. ഡാനിയേല്‍, തോമസ് എബ്രഹാം. നില്‍ക്കുന്നവരില്‍ ഇടത്തുനിന്നും: പി. സി. മാത്യു, തോമസ് ചെള്ളത്, എബ്രഹാം മാലിക്കാരുകയില്‍, ജോണ്‍സന്‍ ഉമ്മന്‍, വര്ഗീസ് കയ്യാലക്കകം, സാം മാത്യു, സണ്ണി കൊച്ചുപറമ്പില്‍, റെജി കയ്യാലക്കകം, ഷാജി നിറക്കല്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top