Flash News
മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഐ.ജി. ശ്രീജിത്ത് പെരുമാറിയത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി; യുവതികളായ രണ്ട് ആക്റ്റിവിസ്റ്റുകളെ പോലീസ് വേഷം കെട്ടിച്ച് പതിനെട്ടാം പടിയ്ക്ക് താഴെ വരെ കൊണ്ടുവന്നത് ശ്രീജിത്തും സംഘവും   ****    കിസ് ഓഫ് ലൗവ് – മാറു തുറക്കല്‍ വിവാദ നായിക രഹ്നാ ഫാത്തിമയേയും മാധ്യമ പ്രവര്‍ത്തക കവിത ജക്കാലയേയും നൂറ്റമ്പതോളം പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ടുപോയത് വിവാദമായി; മനോജ് എബ്രഹാമിന് നോട്ടപ്പിശക് സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് തേടി   ****    മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം; സൗദി അറേബ്യയില്‍ സംഘടിപ്പിച്ചിട്ടുള്ള ‘വിഷന്‍ 2030’ ഉച്ചകോടിയില്‍ നിന്ന് അമേരിക്കയും ബ്രിട്ടനും പിന്മാറി   ****    ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറെ ആക്രമിച്ചത് തന്റെ ആളാണെന്ന് യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്   ****    ശബരിമല; സന്നിധാനത്തെത്താന്‍ കഴിയാതെ രഹ്ന ഫാത്തിമയും കവിതയും പിന്മാറി; സുരക്ഷയൊരുക്കാമെന്നു പറഞ്ഞ പോലീസ് സഹകരിച്ചില്ലെന്ന്   ****   

പ്രവാസി സംഘടനകള്‍ – ഒരു ചിന്ത ! : കൊച്ചാപ്പി

May 25, 2018 , കൊച്ചാപ്പി

cartoon-editorial4അമേരിക്കയില്‍ മലയാളി സംഘടനകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എല്ലാ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്നു. ലോക്കല്‍ സംഘടനകള്‍ മുതല്‍ ദേശിയ സംഘടനകള്‍ വരെ പരന്ന് നിരന്ന് കിടക്കുന്ന ഇലക്ഷന്‍ വാര്‍ത്തകള്‍. സത്യത്തില്‍ ഇത്രയ്ക്ക് വാശി വരാന്‍ എന്താണ് ഈ സംഘടനകളില്‍ ഉള്ളത്? അമേരിക്കയിലെ സംഘടനാ പ്രവര്‍ത്തനം എന്ന് പറയുന്നത് ഒരു സാമൂഹിക പ്രവര്‍ത്തനം കൂടി ആണെന്ന് ഈ ഉള്ളവന്‍ വിശ്വസിക്കുന്നു. സമയം, പണം, കുടുംബം, കുട്ടികളെ എല്ലാം നഷ്ടപ്പെടുത്തുന്ന സാമൂഹിക പ്രവര്‍ത്തനം. പക്ഷേ ചിലര്‍ക്ക് അതില്‍ കൂടി കിട്ടുന്ന പ്രശംസയിലാണ് കണ്ണ്. തന്റെ ചിത്രം മൂന്നു നാല് മാധ്യമങ്ങളിലും ഓണ്‍ലൈനിലും കണ്ടാല്‍ കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ പറ്റില്ല. അതിനുവേണ്ടി എന്ത് തന്ത്രവും കുതന്ത്രവും പയറ്റാന്‍ ഇക്കൂട്ടര്‍ റെഡിയാണ്.

ഏത് യുദ്ധത്തിനുമുണ്ട് ഒരു ധർമ്മം. വിജയത്തിന് വേണ്ടി എന്ത് വൃത്തികെട്ട കളിയും കളിക്കാന്‍ സംഘടനാ ഭാരവാഹികള്‍ തയ്യാറാവരുത്. “യഥോ ധർമ്മ .. തദോ ജയ: ” എന്ന വാക്യം എല്ലാവരും ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. എതിര്‍ പാനല്‍ മത്സരാത്ഥികള്‍ക്കെതിരെ ഉള്ള അപവാദ പ്രചാരണം ആണ് ഇപ്പോള്‍ കണ്ട് വരുന്നത്. സ്ത്രീകളെ പോലും ഈ കൂട്ടര്‍ വിടില്ല എന്നത് ദോഷകരമായ ഒരു പ്രവണത ആണ്. സ്ഥാനാര്‍ത്ഥികളുടെ വീട്ടില്‍ ഇരിക്കുന്നവരെ കുറിച്ച് പറയുന്നവരും ധാരാളം. അവരുടെ പൂര്‍വ്വകാല ചരിത്രത്തില്‍ ഗവേഷണം നടത്തുന്ന ഗ്രൂപ്പ് മാനേജര്‍മാര്‍ സജീവം.

സംഘടനയുടെ ചെക്ക് മുക്കുന്നു, വിര്‍ജീനിയയില്‍ താമസിക്കുന്ന ആളെ ഇലക്ഷനില്‍ മത്സരിപ്പിക്കുവാന്‍ വേണ്ടി ന്യൂയോര്‍ക്കിലെ സംഘടനയുടെ സെക്രട്ടറി ആക്കുന്നു, ക്യാഷ് കൊടുത്തു സംഘടനയെ തന്നെ വിലക്ക് വാങ്ങുന്നു, സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നു തുടങ്ങിയുള്ള കലാപരിപാടികള്‍ നടത്തുന്ന ഗ്രൂപ്പ് മാനേജര്‍മാര്‍ അറിയേണ്ട ഒന്നുണ്ട്… ഇലക്ഷന്‍ വരും … പോകും. മത്സരാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും ഇവിടെ ഒക്കെ തന്നെ ഇനിയും ജീവിക്കും. ഇതിനും മുമ്പ് എത്രയോ ഇലക്ഷന്‍ വന്നിരിക്കുന്നു… കഴിഞ്ഞിരിക്കുന്നു.. വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കൂടി ഉതകുന്നതാവണം സംഘടനകള്‍. അല്ലാതെ പരസ്പരം കണ്ടാല്‍ ചിരിക്കാന്‍ പോലും വിമുഖത തോന്നുന്ന ആളുകള്‍ പങ്കെടുക്കുന്ന കണ്‍‌വന്‍ഷന് അധികമാരും വരും കാലങ്ങളില്‍ ഉണ്ടാവില്ല. സംഘടനകളില്‍ നിന്നും നമ്മുടെ കുട്ടികള്‍ അകലുന്നത് അവര്‍ക്ക് ഈ കാണിച്ചു കൂട്ടുന്ന, അവരുടെ ഭാഷയില്‍ പറയുകയാണെങ്കില്‍, BS കാണാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. മനുഷ്യരിലെ നന്മ അറിയണം, ആസുരിക ഭാവം സംഘടനയിലേക്ക് കൊണ്ടുവരാതെ ഇരിക്കണം. ഒന്ന് മനസ്സിലാക്കണം – കുടുംബത്തില്‍ വേണ്ടാത്തവരെ, സമൂഹത്തിന് വേണ്ടാത്തവരെ, നാടിന് വേണ്ടാത്തവരെ ഒരു സംഘടനക്കും ചുമക്കാന്‍ പറ്റില്ല. മത്സരങ്ങള്‍ ആരോഗ്യപരമായിരിക്കണം. തോല്‍ക്കുന്നവര്‍ പൂര്‍ണ്ണ മനസ്സോടെ അത് അംഗീകരിക്കണം. വിജയിക്കുന്നവരുടെ കൂടി നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. അല്ലാതെ സംഘടന തിരഞ്ഞെടുപ്പുകള്‍ തമ്മില്‍ത്തല്ലിന്റെ വേദികളാക്കരുത്. വളരുംതോറും പിളര്‍ത്താന്‍ ശ്രമിക്കരുത്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി കഴിവുള്ളവരെ അംഗീകരിക്കണം. ഒന്നോര്‍ക്കണം, നിങ്ങള്‍ ജോലി ചെയ്താലേ മോര്‍ട്ട്ഗേജ് അടക്കാന്‍ പറ്റൂ. നിങ്ങള്‍ക്കുവേണ്ടി അത് ആരും അടക്കുകയില്ല. കുടുംബം, കുട്ടികള്‍, മനുഷ്യ ബന്ധങ്ങള്‍ എന്നിവയേക്കാള്‍ വലുതാണോ ഈ സംഘടനാ തിരഞ്ഞെടുപ്പുകള്‍ എന്ന് ഓര്‍ക്കണം, ഓര്‍ത്താല്‍ നന്ന്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top