Flash News

മിസോറാം ഗവര്‍ണ്ണറായി കുമ്മനം രാജശേഖരനെ നിയമിച്ചു

May 26, 2018

bjp-3ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ലഫ്റ്റണല്‍ ജനറല്‍ നിര്‍ഭയി ശര്‍മ്മ മെയ് 28 ന് കാലാവധി തികയ്ക്കും. ഈ ഒഴിവിലേക്കാണ് നിയമനം.

കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ സുപ്രധാനമായ ഭരണഘടനാ പദവിയിലേക്കാണ് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരണമാണ് ഗവര്‍ണര്‍ പദവിയെന്നാണു സൂചന. കേരളത്തിനു കിട്ടിയ സമ്മാനമാണോ പദവിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതിനെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

‘മറ്റുള്ളവര്‍ പറഞ്ഞ അറിവേയുള്ളൂ. എനിക്ക് ഇതുവരെ ഉത്തരവൊന്നും ലഭിച്ചിട്ടില്ല. അത് ലഭിക്കാതെ ഇതിന്മേല്‍ മറുപടി പറയാനുമാകില്ല. പദവി ഞാനാഗ്രഹിച്ചിട്ടില്ല, ആരോടും ചോദിച്ചിട്ടുമില്ല’ കുമ്മനം വ്യക്തമാക്കി.

നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മേയ് 28ന് അവസാനിക്കാനിരിക്കെയാണ് കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിച്ചതെന്ന് രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോട്ടയം പട്ടണത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ ദൂരത്തുള്ള കുമ്മനം എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. 1987ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവച്ച അദ്ദേഹം ആര്‍എസ്എസ്സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു.

വി മുരളീധരനെ മാറ്റിയാണ് 2015 ഡിസംബര്‍ 18 ന് കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യം 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്ന് അമിത് ഷാ പറഞ്ഞു. എങ്കിലും അമേഠിയിലോ റായ്ബറേലിയിലോ കോണ്‍ഗ്രസിനെ ബി.ജെ.പി പരാജയപ്പെടുത്തുമെന്നും ഷാ പറഞ്ഞു. മോദി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സീറ്റ് നേടാന്‍ സാധിക്കാതിരുന്ന തെലുങ്കാന, തമിഴ്‌നാട്, കേരളം, പശ്ചിമബംഗാള്‍, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവടങ്ങളില്‍ ഇക്കുറി ബി.ജെ.പി സീറ്റ് നേടുമെന്നും ഷാ വ്യക്തമാക്കി.

ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്ന് ബി.ജെ.പിക്ക് ആഗ്രഹമില്ല. എന്നാല്‍ ശിവസേന സഖ്യത്തില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ പാര്‍ട്ടിക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നും ഷാ വ്യക്തമാക്കി. 2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. 2019ലെ തെരഞ്ഞെടുപ്പിലും ഇതു തന്നെ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്‍, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവടങ്ങളിലെ മുഖ്യമന്ത്രിമാരെ മാറ്റില്ല. രാജസ്ഥാനിലെ പുതിയ ബി.ജെ.പി പ്രസിഡന്റിനെ മെയ് 26ന് ശേഷം പ്രഖ്യാപിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top