Flash News

ചുഴലിക്കാറ്റിലും ശക്തമായ മഴയിലും സലാല വെള്ളത്തില്‍ മുങ്ങുന്നു; പതിനേഴ് പേരെ കാണാതായി

May 26, 2018

salalaഅറബിക്കടലില്‍ രൂപം കൊണ്ട മെകനു ചുഴലിക്കാറ്റ് ഒമാനിലെ സലാല തീരത്തെത്തി. ഇതേ തുടര്‍ന്ന് സലാല ഉള്‍പ്പെടെയുള്ള ഒമാന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തില്‍ 17 പേരെ കാണാതായി. ശക്തമായ കാറ്റില്‍ രണ്ട് കപ്പലുകള്‍ മറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥലത്തെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടിരിക്കുകയാണ്.

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സലാല വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇന്നു ശക്തമാകുകയായിരുന്നു. രാവിലെ മുതല്‍ ആരും വീടിനു പുറത്തിറങ്ങുന്നില്ല. 167 കിലോമീറ്റര്‍ മുതല്‍ 175 കിലോമീറ്റര്‍ വരെയാണു കാറ്റിന്റെ വേഗത. വ്യാഴാഴ്ച രാത്രിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പഴയ കെട്ടിടങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സലാല വിമാനത്താവളം അടച്ചിട്ടു

mekkanuഒമാന്‍: മേകുനു കൊടുങ്കാറ്റിനെ നേരിടാന്‍ ഒമാനിലെ ദോഫാര്‍ മേഖല അതീവ ജാഗ്രതയിലെന്ന് ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി. സലാല വിമാനത്താവളം അര്‍ദ്ധ രാത്രി മുതല്‍ അടച്ചിട്ടു. സലാലയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് മേകുനു ചുഴലിക്കാറ്റിന്റെ കേന്ദ്രം. ഇന്നലെ വൈകുന്നേരം മുതല്‍ സലാലയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഇടിയും മിന്നലിനുമൊപ്പം, കാറ്റും മഴയും തുടരുകയാണ്. അടുത്ത 12 മണിക്കൂറിനകം ഒമാന്‍ തീരത്ത് മേകുനു ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്.

മസ്‌കറ്റില്‍ നിന്ന് റോഡ് മാര്‍ഗമുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. സലാലയിലെ അമ്പതിനായിരത്തോളം വരുന്ന മലയാളി സമൂഹവും ആശങ്കയിലാണ്. മണിക്കൂറില്‍ 170 മുതല്‍ 230 കിലോമീറ്റര്‍ വരെ വേഗത്തില്‍ മേകുനു ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്. ‘മെക്കനു’ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം സലാലയില്‍ നിന്നും, 400 കിലോമീറ്റര്‍ അകെലയാണ് ഇപ്പോള്‍ നിലകൊള്ളുന്നത്.

ഇതിനകം അപകട സാധ്യത ഉള്ള മേഖലകളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞു. സലാല അന്താരാഷ്ട്ര വിമാനത്താവളംഅര്‍ധരാത്രി പത്രണ്ട് മണി മുതല്‍ 24 മണിക്കൂര്‍ അടച്ചിട്ടിരിക്കുകയാണ്.

കാലാവസ്ഥാ തുടരുന്ന പക്ഷം പുനപ്രവര്‍ത്തനം നീട്ടി വെക്കുമെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. കൂടാതെ മസ്‌കറ്റില്‍ നിന്നും റോഡ് മാര്‍ഗമുള്ള ഗതാഗത സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളില്‍, സലാല ഉള്‍പ്പെടുന്ന ദോഫാര്‍ മേഖലയില്‍, ‘മെക്കനു’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു കഴിഞ്ഞു. 50 ,000 ത്തോളം മലയാളികള്‍ ഉള്‍പ്പെടുന്ന സലാലയിലെ പ്രവാസി സമൂഹം വളരെ ആശങ്കയിലാണുള്ളത്.

മെക്കനു ചുഴലിക്കാറ്റ്; രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നാവിക സേന

സലാല: മെക്കനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നാവിക സേന സലാലയിലേക്ക്. രണ്ട് കപ്പലുകള്‍ മുംബൈയില്‍ നിന്ന് തിരിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് ദീപക്, ഐ.എന്‍.എസ് കൊച്ചി എന്നീ കപ്പലുകള്‍ മുംബൈയില്‍ നിന്നും സലാലയിലേക്ക് തിരിച്ചതായി ഇന്ത്യന്‍ എംബസ്സി അറിയിച്ചു.ഹെലിക്കോപ്ടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ വരുന്നത്. ഓമന്‍ റോയല്‍ നേവിയുടെ നിര്‍ദേശമനുസരിച്ചാവും ഇന്ത്യന്‍ നേവിയുടെ രക്ഷാപ്രവര്‍ത്തനം.

മെക്കുനു ചുഴലിക്കാറ്റ് കരയിലേക്ക് കൂടുതല്‍ അടുത്തതോടെ സലാലയില്‍ വന്‍നാശനഷ്ടമാമ് ഉണ്ടായത്. കനത്ത കാറ്റില്‍ റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. പലയിടത്തും കടല്‍ അകത്തേക്ക് കയറിയതോടെ നിരവധിയാളുകള്‍ വീട് ഉപേക്ഷിച്ച് സുരക്ഷിതസ്ഥലത്തേക്ക് മാറി. ആഞ്ഞടിക്കുന്ന കാറ്റിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പലരും പങ്കുവയ്ക്കുന്നുണ്ട്.

പ്രാദേശിക സമയം രാത്രി ഒന്‍പതിനും പത്തിനും ഇടയില്‍ കൊടുങ്കാറ്റ് സലാലയില്‍ ആഞ്ഞടിക്കുമെന്നായിരുന്നു കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. തീരത്തോട് അടുത്തമ്പോള്‍ കാറ്റിന്റെ ശക്തി കൂടുതല്‍ ഉയര്‍ന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങരുത് എന്ന് സലാല ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. സലാലയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം ഇതിനോടകം അടച്ചു കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top