Flash News

യെമനിലും മെകുനു ചുഴലിക്കാറ്റ്; വെള്ളപ്പൊക്കത്തില്‍ നാല്പതോളം പേരെ കാണാതായി

May 26, 2018

Cyclone-in-Yemenമെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് യെമനിലെ സ്വകോത്ര ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 40 പേരെ കാണാതായി. കാണാതായവരില്‍ ഒരു ഇന്ത്യക്കാരനും. ദ്വീപിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. 150ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. നിരവധി പേര്‍ വീടുകളില്‍ കുടുങ്ങിക്കിടപ്പുണ്ട്.

പലരും വെള്ളം കയറിയ റോഡിലൂടെ കുഞ്ഞുങ്ങളുമായി നീങ്ങുന്ന കാഴ്ചകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അയല്‍ രാജ്യമായ ഒമാനില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top