Flash News

ആരായിരിക്കും കുമ്മനത്തിന് പകരക്കാരന്‍? സംസ്ഥാന ഘടകത്തില്‍ ചര്‍ച്ചകള്‍ സജീവം

May 26, 2018

bjp18-april-2017-1തിരുവനന്തപുരം: മിസ്സോറാം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത് കേരളം വിടുന്ന കുമ്മനം രാജശേഖരന് പകരമായി ആരാവും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാവുക എന്നതിനെ ചൊല്ലി സംസ്ഥാന ഘടകത്തില്‍ ചര്‍ച്ചകള്‍ സജീവമായി.

കുമ്മനത്തെ ഗവര്‍ണറാക്കിയത് പോലെ അപ്രതീക്ഷിതമായ മറ്റൊരു പ്രഖ്യാപനം കൂടി അമിത് ഷായില്‍ നിന്നുണ്ടാവുമോ എന്നാണ് സംസ്ഥാന നേതാക്കള്‍ ഉറ്റുനോക്കുന്നത്.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നായകനെ തന്നെ മാറ്റികൊണ്ടുള്ള കേന്ദ്രത്തിന്റെ നിലപാടില്‍ അമ്പരപ്പിലാണ് സംസ്ഥാന നേതാക്കള്‍.

ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരേന്ദ്രന്‍ എന്നിവരില്‍ ഒരാള്‍ ബിജെപി അധ്യക്ഷനാവും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വി.മുരളീധരനോ പി.കെ.കൃഷ്ണദാസിനോ വീണ്ടും അവസരം നല്‍കിയേക്കാം എന്ന് കരുതുന്നവരും പാര്‍ട്ടിയിലുണ്ട്. അതല്ലെങ്കില്‍ കുമ്മനത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ ചില അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ക്കും സാധ്യതകളുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top