Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സ് ഓഗസ്റ്റ് 24 26 നു ന്യൂജേഴ്‌സിയില്‍, രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

May 26, 2018

wmc conference main page1ന്യൂജേഴ്‌സി: മലയാളികളുടെ സുപ്രസിദ്ധ ഗ്ലോബല്‍ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ബയനിയല്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സിനു അമേരിക്കയിലെ ‘ഗാര്‍ഡന്‍ സ്‌റ്റേറ്റ്’ ന്യൂജേഴ്‌സി ഓഗസ്റ്റ് 24 26 നു വേദിയാകും.

വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ആതിഥ്യമരുളുന്ന ഗ്ലോബല്‍ കോണ്‍ഫെറെന്‍സ് ,ന്യൂജേഴ്‌സിയിലെ മനോഹരമായ ഐസ് ലിന്‍ നഗരത്തിലുള്ള റിനൈസന്‍സ് വുഡ് ബ്രിഡ്ജ് ഹോട്ടലില്‍ 2018 ഓഗസ്റ്റ് 24, 25, 26 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്

‘അമേരിക്കയില്‍ ഒരു പൊന്നോണം’ എന്ന ആശയത്തില്‍ ആസ്പദമാക്കി സംഘടിപ്പിച്ചിരിക്കുന്ന ഈ ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍
ലോകമെമ്പാടുമുള്ള വേള്‍ഡ് മലയാളി കൌണ്‍സില്‍ റീജിയന്‍/പ്രൊവിന്‍സുകളില്‍ നിന്നുള്ള പ്രതിനിധികളും, കലാ,രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍ പങ്കെടുക്കുന്നതിനായുള്ള റെജിസ്‌ട്രേഷന്‍ നടപടികള്‍ സുഗമമായി പുരോഗമിക്കുന്നതായി റെജിസ്‌ട്രേഷന്‍ കമ്മിറ്റിക്കു വേണ്ടി ചെയര്‍മാന്‍ പിന്റോ കണ്ണമ്പള്ളില്‍, മിനി ചെറിയാന്‍ , രവി കുമാര്‍ എന്നിവര്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക ,ഏഷ്യ ,ഓസ്‌ട്രേലിയ തുടങ്ങി എല്ലാ രാജ്യങ്ങളിലും നിന്നുമുള്ള മലയാളികള്‍ പങ്കെടുക്കുന്നു എന്നുള്ള പ്രത്യേകതയും ഈ കണ്‍വെന്‍ഷന് ഉണ്ടെന്നുള്ളത് കൊണ്ട് ലോകത്തെവിടെ നിന്നും രെജിസ്റ്റര്‍ചെയ്യത്തക്ക രീതിയില്‍ ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ സൗകര്യവും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. കുടുംബമായോ വ്യെക്തിഗതമായോ രജിസ്‌ട്രേഷന്‍ സൗകര്യങ്ങള്‍ ഉള്ള പാക്കേജുകള്‍ രെജിസ്‌ട്രേഷനില്‍ സജീകരിച്ചിട്ടുണ്ട്. ക്രൂയിസും മൂന്ന് ദിവസ താമസവും ഭക്ഷണവും രെജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുന്നത് കൊണ്ട് സംഘാടകര്‍ക്ക് മുന്‍കൂട്ടി ബുക്കിങ്ങും മറ്റു ക്രമീകരണങ്ങളും നടത്തുന്നതിന് എത്രയും നേരത്തെ രെജിസ്‌ട്രേഷനുകള്‍ പൂര്‍ത്തീകരിക്കണം എന്നും രെജിസ്റ്ററേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും രെജിസ്റ്ററേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നും ശ്രീ പിന്റോ കണ്ണമ്പള്ളില്‍ അഭ്യര്‍ഥിച്ചു .

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് http://wmcnj.org/gc2018

ഗ്ലോബല്‍ കോണ്‍ഫറന്‍സ് നടത്തിപ്പിനായി ശ്രീ. തോമസ് മൊട്ടക്കല്‍ (ചെയര്‍മാന്‍) , ശ്രീമതിതങ്കമണി അരവിന്ദന്‍ (കണ്‍വീനര്‍), വിദ്യ കിഷോര്‍ (സെക്രട്ടറി), ശോഭ ജേക്കബ് (ട്രെഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു

ഗ്ലോബല്‍ കോണ്‍ഫറന്‍സ് വൈവിധ്യമാര്‍ന്ന ബിസിനസ്/യൂത്ത്/വനിതാ ഫോറങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള സമഗ്ര ചര്‍ച്ചകള്‍ക്കും കലാ, സാംസ്‌കാരിക പ്രാധാന്യമുള്ള പരിപാടികള്‍ക്കും വേദിയാകും.

2018 ഓഗസ്റ്റ് 24 വെള്ളിയാഴ്ച തുടക്കം കുറിക്കുന്ന കോണ്‍ഫെറന്‍സില്‍ തുടക്ക ദിവസം ക്രൂയിസ് നൈറ്റ് ആണ് പ്രധാന ആകര്‍ഷണം. ഓഗസ്റ്റ് 25 ശനിയാഴ്ച അമേരിക്കയില്‍ ഒരു പൊന്നോണം എന്ന ആശയത്തില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒട്ടേറെ ഓണ പരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 26 ഞായറാഴ്ച അവാര്‍ഡ് നൈറ്റ്, വൈവിധ്യമാര്‍ന്ന ബിസിനസ്, യൂത്ത്, വനിതാ ഫോറം മേഖലകളില്‍ സമകാലീക പ്രസക്തമായ വിഷയങ്ങളില്‍ സെമിനാര്‍/ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്.

ജിനേഷ് തമ്പി
മീഡിയ ചെയര്‍ (വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സ്)

wmc conference main page


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top