Flash News

സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജിന് ഡാളസ് മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി

May 26, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

DMA Groupഡാളസ്: ടെക്സാസിലെ സണ്ണിവെയ്ല്‍ സിറ്റിയില്‍ നിന്നും മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സജി ജോര്‍ജിന് ഡാളസ് മലയാളി അസോസിയേഷന്റെ (DMA) നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി. ഇര്‍വിങ് പസന്ത് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ ടെക്സാസിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ചു നിരവധി ആളുകളും അഭ്യൂദയകാംഷികളും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.

DMA and Deligatesഡിഎംഎ മുന്‍ പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. ഡിഎംഎ പ്രസിഡന്റ് സാം മത്തായി അധ്യക്ഷ പ്രസംഗം നടത്തി. ഫോമാ സതേണ്‍ റീജണല്‍ ചെയര്‍മാന്‍ ബിജു തോമസ് ആസംസയര്‍പ്പിച്ചു. ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഡിഎംഎ മുന്‍ പ്രസിഡന്റുമായ ഫിലിപ്പ് ചാമത്തില്‍ മേയറെ അനുമോദിക്കുകയും എട്ടുവര്‍ഷം മുന്‍പ് സണ്ണിവെയ്ല്‍ സിറ്റിയില്‍ കൗണ്‍സിലായി വിജയിച്ചു അമേരിക്കന്‍ മണ്ണില്‍ കര്‍മ്മ മേഖല തുടങ്ങി ഇപ്പോള്‍ വന്‍ പൂരിപക്ഷത്തോടെ മേയര്‍ പദത്തിലെത്തിയ മേയര്‍ സജി ജോര്‍ജ് പ്രവാസികള്‍ക്കും അതുപോലെ അമേരിക്കയിലെ പുതിയ തലമുറക്ക് മാതൃകയുമാണന്നു ചാമത്തില്‍ പറഞ്ഞു.

Mayor3സജി ജോര്‍ജ് ഡാളസിലെ മലയാളികലെ അഭിമുഖീകരിച്ചു സംസാരിച്ചു. ഫോമാ പ്രസിഡന്റായി മത്സരിക്കുന്ന ഫിലിപ്പ് (രാജു) ചാമത്തിലിനു വിജയാശംസകള്‍ നേര്‍ന്ന മേയര്‍, ഡാളസ് മലയാളീ അസോസിയേഷനും ഡാളസിലെ പ്രവാസി സമൂഹത്തിനും തന്ന സഹകരണങ്ങള്‍ക്കു നന്ദി പറഞ്ഞു. പ്രവാസിതലമുറയെ അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നു വരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

Mayor1ഡിഎഫ്ഡബ്‌ള്യൂ ഇര്‍വിങ് ഇന്ത്യന്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, ഡാളസ് എയ്സ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോജോ കോട്ടക്കല്‍, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ്‌റ് റ്റി. സി ചാക്കോ, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റ്‌റ് റ്റി. എന്‍ നായര്‍ , തിരുവല്ല അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സോണി ജേക്കബ് , കേരളാ വോളിബാള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക ചെയര്‍മാന്‍ സുനില്‍ തലവടി, റാന്നി അസോസിയേഷന്‍ പ്രസിഡന്റ് ഷിജു എബ്രഹാം, കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ജോസന്‍ ജോര്‍ജ്, സതീഷ് ചന്ദ്രന്‍ (ബോര്‍ഡ് ഡയറക്റ്റര്‍ , ചിന്മയ മിഷന്‍) , തോമസ് ഒലിയാംകുന്നേല്‍, രാജന്‍ യോഹന്നാന്‍, പ്രേംദാസ് മാമ്മഴിയില്‍ (ഫോമ സൗത്ത് റീജിയന്‍ പ്രതിനിധികള്‍, ഹൂസ്റ്റണ്‍ ) തുടങ്ങി ടെക്സാസിലെ സാമൂഹിക സംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ചു നിരവധി പേര്‍ മേയറെ അനുമോദിക്കുകയും ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു

ഡിഎംഎ സെക്രട്ടറി ലിജി തോമസ് നന്ദി പ്രസംഗം പറഞ്ഞു. മീന നിബു ചടങ്ങില്‍ എംസി ആയിരുന്നു.

Facilitation2 facilitations1 (1)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top