Flash News

“കോട്ടക്കല്‍ ഒരു ദേശത്തിന്റെ ആത്മകഥ” അണിയറയില്‍ ഒരുങ്ങുന്നു

May 26, 2018

2392a47a-c690-46d2-82be-8537bd07f3cfകോട്ടക്കല്‍ എന്ന ചെറു ഗ്രാമത്തില്‍ നിന്ന് നാലു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്‍ നക്ഷത്ര ശോഭയോടെ തിളങ്ങി നിന്ന ജനനായകനായിരുന്നു യു.എ ബീരാന്‍. പത്താം ക്ലാസ് വരെ മാത്രം പഠിച്ച അദ്ദേഹത്തിന് ഇംഗ്ലീഷും ഹിന്ദിയു ഉറുദുവും അനായാസേന വഴങ്ങി. ഇന്ത്യന്‍ രാഷ്ട്രപതി വി.വി ഗിരി അടക്കമുള്ള പ്രമുഖരുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.

അഞ്ച് തവണ MLA യും രണ്ട് തവണ മന്ത്രിയുമായിരുന്നു ബീരാന്‍ സാഹിബ്. രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നു എങ്കില്‍ മലയാളത്തിലെ സാഹിത്യ നായകരുടെ മുന്‍നിരയില്‍ തന്നെ നിലയുറപ്പിക്കുമായിരുന്നു അദ്ദേഹം.

രാഷ്ട്രീയക്കാര്‍ക്കിടയിലെ സാഹിത്യകാരനായിരുന്നു ബീരാന്‍ സാഹിബ്. കവിതകളും ചെറുകഥകളും വിവര്‍ത്തനങ്ങളും, ജീവചരിത്രങ്ങളും സഞ്ചാര സാഹിത്യങ്ങളുമടക്കമുള്ള കനപ്പെട്ട രചനകളിലൂടെ അദ്ദേഹം മലയാള സാഹിത്യ ലോകത്തെ സമ്പന്നമാക്കി. വിശ്വസാഹിത്യത്തെ മലയാള വായനക്കാര്‍ക്കു സുപരിചിതമാക്കുന്നതിനു അദ്ദേഹത്തിന്റെ രചനകള്‍ പങ്കുവഹിച്ചു. ആന്റണ്‍ ചെക്കോവ്, മോപ്പസാങ്ങ്, സോമര്‍സെറ്റ്മോം തുടങ്ങിയ വിശ്വസാഹിത്യകാരന്മാരുടെ രചനകള്‍ അദ്ദേഹം മലയാളത്തിലേക്കു തര്‍ജമ ചെയ്തു. വിവര്‍ത്തനത്തിന്റെ മനോഹാരിത സാധാരണ വായനക്കാര്‍ക്കു പോലും അനുഭവ വേദ്യമാക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങള്‍.

കുപ്പിവളകള്‍ (1958), ടൂട്ടര്‍ (1988) തുടങ്ങിയ കഥകള്‍, മൗലാനാ മുഹമ്മദലിയുടെ ആത്മകഥ (1966), നജീബിന്റെ ആത്മകഥ (1971), നാസറിന്റെ ആത്മകഥ തുടങ്ങിയ ജീവചരിത്രങ്ങള്‍, അറബ് രാജ്യങ്ങളും യൂറോപ്പും (1989), അറബ് രാജ്യങ്ങള്‍, റഷ്യ, മാലി (1986) തുടങ്ങിയ യാത്രാവിവരണങ്ങള്‍, വിഭജനത്തിന്റെ വിവിധ വശങ്ങള്‍ (1995) എന്ന ചരിത്രനിരീക്ഷണം………….

ബീരാന്‍ സാഹിബിന്റെ സാഹിത്യ സംഭാവനകളുടെ പട്ടിക നീളുന്നു. അറബ് രാഷ്ട്രീയ ചരിത്രത്തില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന യു.എ ബീരാന്‍ സാഹിബിനെ യുണൈറ്റഡ് അറബ് ബീരാന്‍ എന്നാണ് സി.എച്ച്. വിശേഷിപ്പിച്ചത്.

സാഹിത്യ പ്രവര്‍ത്തക കോ-ഓപറേറ്റീവ് സൊസൈറ്റി അംഗമായിരുന്നു ബീരാന്‍ സാഹിബ്. കാന്‍ഫെഡ് മെമ്പര്‍, ലോക്കല്‍ ലൈബ്രറി അതോറിറ്റി മെമ്പര്‍, ഗ്രന്ഥശാലാ സംഘം സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പര്‍, സമസ്ത കേരള സാഹിത്യ പരിഷത്ത് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

യു.എ ബീരാന്‍ സാഹിബിന്റ അറിയപ്പെടാത്ത ഒട്ടേറെ ജീവിത മുഹൂര്‍ത്തങ്ങളുമായി “കോട്ടക്കല്‍ ഒരു ദേശത്തിന്റെ ആത്മകഥ” അണിയറയില്‍ ഒരുങ്ങുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top