Flash News

പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധനവല്ല, അധിക ബാച്ചുകളാണ് പരിഹാരം; ഫ്രറ്റേണിറ്റി മന്ത്രിക്ക് നിവേദനം നല്‍കി

May 28, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20180528_064942_993

അൻവർ ദയാൽ മന്ത്രി ഡോ കെ.ടി ജലീലിന് നിവേദനം നല്‍കുന്നു

മലപ്പുറം : പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധനവല്ല, അധിക ബാച്ചുകളാണ് പരിഹാരമെന്ന് ചൂണ്ടിക്കാട്ടി പ്ലസ് വണ്‍ സീറ്റിലെ ജില്ലയിലെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി തദ്ദേശ സ്വയംഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീലിന് നിവേദനം നല്‍കി.

20 ശതമാനം പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചത് കൊണ്ട് തീരുന്നതല്ല നിലവിലെ പ്രതിസന്ധി. കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ച 10 ശതമാനം സീറ്റ് ഭൗതിക സൗകര്യമില്ലാത്തതിനാല്‍ സ്വീകരിക്കാത്ത സ്കൂളുകളുണ്ട്. സീറ്റ് ക്ഷാമം അനുവദിക്കുന്ന മലബാര്‍ മേഖലയില്‍ നിലവില്‍ തന്നെ ഒരു ക്ലാസില്‍ അമ്പതിലധികം വിദ്യാര്‍ഥികളുണ്ട്. ഇനിയത് അറുപതിനും മുകളിലാകും. ഇത്രയധികം വിദ്യാര്‍ഥികള്‍ ഒരു ക്ലാസിലുണ്ടാകുമ്പോള്‍ അനുഭവിക്കുന്ന ദുരിതം പറയേണ്ടതില്ല. അധിക ബാച്ചുകളനുവദിച്ചാലെ ഹയര്‍ സെക്കന്ററി മേഖലയില്‍ മലബാര്‍ മേഖല അനുഭവിക്കുന്ന പ്രതിസന്ധിക്ക് അറുതിയാവൂവെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സ്കൂളുകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെങ്കില്‍ അതിനനുസരിച്ച ഭൗതിക സൗകര്യങ്ങളും ഉണ്ടാകേണ്ടതുണ്ട്. സ്ഥിരമായ പരിഹാരം ഈ രംഗത്ത് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനുള്ള പാക്കേജുകള്‍ അടിയന്തരമായി പ്രഖ്യാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രതിനിധിയായി ഈ വര്‍ഷം പത്താം ക്ലാസ് പാസായ അന്‍വര്‍ ദയാല്‍ ആണ് നിവേദനം നൽകിയത്. ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അംഗം റഊഫ് പൂക്കരത്തറ, ജിഹാദ് കോലൊളമ്പ്, സൗബാന്‍, ഇമ്രാന്‍ എന്നിവര്‍ സംബന്ധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top